Loading ...

Home Europe

ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനായി എയര്‍ ന്യൂസിലന്‍ഡ്

ഓക്ക്ലന്‍ഡ്: ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനായി എയര്‍ ന്യൂസിലന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. എയര്‍ലൈന്‍ റാങ്കിങ് ഡോട്ട് കോം എന്ന വെബ്സൈറ്റാണ് റാങ്കിങ് തയാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എയര്‍ലൈന്‍ എക്സലന്‍സ് അവാര്‍ഡുകളും പ്രഖ്യാപിച്ചു. സുരക്ഷയും സര്‍ക്കാര്‍ ഓഡിറ്റുകളും അടക്കം 12 ഘടകങ്ങള്‍ കണക്കിലെടുത്താണ് റാങ്കിങ് തയാറാക്കിയിരിക്കുന്നത്. വിമാനങ്ങളുടെ പഴക്കം, യാത്രക്കാരുടെ അഭിപ്രായം, ലാഭം, നിക്ഷേപകരുടെ റേറ്റിങ്, ജീവനക്കാരുടെ പെരുമാറ്റം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെ എയര്‍ ന്യൂസിലാന്‍ഡ് ഇക്കുറി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി. ആറാം തവണയാണ് അവര്‍ ഈ സ്ഥാനം സ്വന്തമാക്കുന്നത്. ജപ്പാന്റെ ഓള്‍ നിപ്പോണ്‍ എയര്‍വേയ്സാണ് മൂന്നാം സ്ഥാനത്ത്.

Related News