Loading ...

Home sports

ധോണി ടീം വിടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് 2021 സീസണിലെ ഐ.പി.എല്ലില്‍ ചെന്നൈ ടീം വിടില്ലെന്ന് അറിയിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായ ധോണി ടീം വിടില്ലെന്ന് അറിയിച്ചത്. മഹേന്ദ്ര സിങ് ധോണി 2021ലെ ഐ.പി.എല്ലില്‍ എതിര്‍ ടീമില്‍ എത്തുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് സോഷ്യല്‍ മീഡിയ. ധോണി ടീം വിട്ട് പോവില്ലെന്നും അത് ഈ രാജ്യത്ത് ഉള്ള എല്ലാവര്‍ക്കും അറിയാമെന്നും സി.എസ്.കെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്ക് ശേഷം മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റിലേക്ക് തിരിച്ചുവന്നിട്ടില്ല. അടുത്ത വര്‍ഷത്തെ ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും ധോണി ഇന്ത്യന്‍ ടീമില്‍ എത്തുകയെന്ന് നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞിരുന്നു.

Related News