Loading ...

Home cinema

ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് ഗോവയില്‍ തിരശ്ശീല വീഴും

ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് ഗോവയില്‍ തിരശ്ശീല വീഴും. പനാജിയിലെ ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡീയത്തില്‍ മൂന്ന് മണിക്ക് ശേഷം സമാപനച്ചടങ്ങുകള്‍ നടക്കും. മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരവും രജത മയൂരവും ചടങ്ങില്‍ പ്രഖ്യാപിക്കും. ആസ്ട്രിയന്‍ ചിത്രം ലീലിയന്‍, ബ്രസീലിയന്‍ ചിത്രം മാരിഗല്ല, നോര്‍വീജിയന്‍ ചിത്രം ഔട്ട് സ്റ്റീലിംഗ് ഹോര്‍സസ്, ഫിലിപ്പൈന്‍ ചിത്രം വാച്ച്‌ ലിസ്റ്റ് എന്നിവ പുരസ്കാര പ്രതീക്ഷയുള്ള ചിത്രങ്ങളാണ്. ഇന്ത്യയില്‍ നിന്ന് ലിജോ ജോസ് പല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും മലയാളിയായ ആനന്ദ് മഹാദേവന്റെ മായിഘട്ടും മത്സരിക്കുന്നുണ്ട്. നവാഗത സംവിധായകരുടെ പ്രത്യേക മത്സര വിഭാഗത്തില്‍ മനു അശോകന്റെ ഉയരെയ്ക്കും പ്രതീക്ഷയുണ്ട്. മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണമയൂരത്തിന് 40 ലക്ഷം രൂപയുടെ അവാര്‍ഡാണ് നല്‍കുക. സംവിധായകനും നടനും നടക്കും അവാര്‍ഡ് നല്‍കും. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും സമാപന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഇറാനിയന്‍ സംവിധായകന്‍ മോഹ്സിന്‍ മക്മല്‍ബഫിന്റെ മാര്‍ഗി ആന്റ് മദര്‍ സമാപന ചിത്രമായി പ്രദര്‍ശിപ്പിക്കും.

Related News