Loading ...

Home special dish

രുചികരമായ അവല്‍ വിളയിച്ചത് തയാറാക്കാം


അവല്‍ വിളയിച്ചത് ആവശ്യമുള്ള സാധനങ്ങള്‍
അവല്‍ - 250 ഗ്രാം
ശര്‍ക്കര - 250 ഗ്രാം
തേങ്ങ ചുരണ്ടിയത് - ഏകദേശം 2 കപ്പ്
തേങ്ങക്കൊത്ത് - കാല്‍ കപ്പ്
കറുത്ത എള്ള് - രണ്ട് ടേബിള്‍ സ്പൂണ്‍
ഏലക്ക പൊടി - 1 ടീസ്പൂണ്‍
പൊട്ടു കടല - അര കപ്പ്
കശുവണ്ടിപ്പരിപ്പ് - ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം - ആവശ്യത്തിന്
നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു ചീനചട്ടിയില്‍ നെയ്യ് ഒഴിച്ച്‌ ചൂടാകുമ്ബോള്‍ തേങ്ങാക്കൊത്ത് അരിഞ്ഞത് ചേര്‍ത്ത് വറക്കുക. ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്ബോള്‍ എള്ളും, പൊട്ടു കടലയും ചേര്‍ത്ത് ചെറുതായി വറത്ത് മാറ്റി വെക്കുക.
ശര്‍ക്കര ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അടുപ്പില്‍ വച്ച്‌ ഉരുക്കി അരിച്ച്‌ കട്ടിയുള്ള ഒരു പാത്രത്തിലേയ്ക്ക് ഒഴിക്കുക.. ഇതില്‍ തേങ്ങ ചുരണ്ടിയത് ചേര്‍ത്ത് പാനി പരുവമാകുമ്ബോള്‍ അടുപ്പില്‍ നിന്ന് വാങ്ങുക. ചൂടാറിയശേഷം, ചെറുചൂടില്‍ അവല്‍ ചേര്‍ത്തു ഇളക്കുക ഇതിലേയ്ക്ക് ഏലക്ക പൊടിയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. വറത്ത് മാറ്റിവെച്ചിരിക്കുന്ന എള്ളും പൊട്ടു കടലയും തേങ്ങാക്കൊത്തും ചൂടോടെ അവല്‍ വിളയിച്ചതില്‍ ചേര്‍ത്തു ഇളക്കുക.

Related News