Loading ...

Home cinema

രണ്ടാമൂഴം: സുപ്രീംകോടതിയില്‍ എം.ടിയുടെ തടസ്സഹരജി

ന്യൂഡല്‍ഹി: രണ്ടാമൂഴം സിനിമ വിവാദവുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ സുപ്രീംകോടതിയില്‍ തടസ്സഹരജി സമര്‍പ്പിച്ചു. ത​​െന്‍റ ഭാഗം കേള്‍ക്കാതെ ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത് തടയുന്നതിനാണ്​ തടസ്സഹരജി. തര്‍ക്കം മധ്യസ്ഥ ചര്‍ച്ചക്ക്​ വിടണമെന്ന ശ്രീകുമാറി‍ന്‍റെആവശ്യം ഹൈകോടതി നേര​േത്ത തള്ളിയിരുന്നു. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ആദ്യം എം.ടി സമര്‍പ്പിച്ച ഹരജിയില്‍ മധ്യസ്ഥതക്കായി വി.എ. ശ്രീകുമാര്‍ കോഴിക്കോട് ജില്ല അതിവേഗ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. പിന്നീട്​ ഹൈകോടതിയും ഈ ആവശ്യം തള്ളി. തുടര്‍ന്ന്​ വി.എ. ശ്രീകുമാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന നിലക്കാണ്​ എം.ടിയുടെ തടസ്സഹരജി. മധ്യസ്ഥതക്കില്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നുമാണ് എം.ടിയുടെ വാദം. കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്ന ധാരണ തെറ്റിച്ച്‌​ നാലുവര്‍ഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നപ്പോഴാണ്​ എം.ടി സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ കോഴിക്കോട്​ മുന്‍സിഫ്​ കോടതിയെ സമീപിച്ചത്.

Related News