Loading ...

Home special dish

നാവില്‍ രുചിയൂറും നാടന്‍ ബീഫ് ഫ്രൈ എങ്ങനെയുണ്ടാക്കാം

ബീഫ് ഫ്രൈ ഉണ്ടാക്കാന്‍ ആവശ്യമായവ: ബീഫ് 1 കിലോ
സവാള 3. ഒരു വലുതും രണ്ട് ചെറുതും
ഇഞ്ചി ഒരു വലിയ കഷണം
വെളുത്തുള്ളി 810 ഗ്രാം
പച്ചമുളക് 6 എണ്ണം
മുളക്‌പൊടി 1 സ്പൂണ്‍
മല്ലിപ്പൊടി 1 സ്പൂണ്‍
മഞ്ഞള്‌പ്പൊടി - ½ സ്പൂണ്‍
ഗരം മസാല 1 സ്പൂണ്‍
ചുവന്നുള്ളി 15 (ചെറുതായി അരിഞ്ഞത്)
കുരുമുളക്‌പൊടി ½ - 1 സ്പൂണ്‍
പെരുഞ്ചീരകം ½-1 സ്പൂണ്‍
തേങ്ങാക്കൊത്ത് 3 സ്പൂണ്‍
കറിവേപ്പില 15 തണ്ട്
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കേണ്ട വിധം ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്പം മഞ്ഞപൊടിയും ഉപ്പും ചേര്ത്ത് ഒരു കണ്ണപ്പയില്‍ വെള്ളം വാലാന്‍ വയ്ക്കുക. അല്പം കുരുമുളക് പൊടിയും കൂടി ചേര്‍ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിനു വെള്ളം ഒഴിച്ച്‌ (1 കിലോ / 1/2 കപ്പു വെള്ളം ) നല്ല ബീഫ് ആണെങ്കില്‍ 4-5 വിസില്‍ മതി, അല്ലെങ്കില്‍ 6-7 വേണം. ) വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ കറിവേപ്പില താളിച്ച്‌ തേങ്ങാക്കൊത്ത് ചേര്‍ത്ത്, ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചെറിയഉള്ളിയും സവാളയും പച്ചമുളകും വഴറ്റി മസാലകള്‍ ചേര്‍ത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച്‌ വെന്തിരിക്കുന്ന ബീഫും കൂടി ചേര്‍ത്ത് ഇളക്കുക. നന്നായി വെള്ളം വറ്റിച്ചു എടുക്കണം. വെള്ളം വറ്റുന്തോറും മസാലയെല്ലാം നന്നായി ബീഫില്‍ പിടിയ്ക്കും. നന്നായി ഫ്രൈ ആകാന്‍ 20 മിനിറ്റ് വേണം അടിയ്ക്ക് പിടിക്കാതെ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. ഇനി ആണ് ബീഫ് ഫ്രൈ എങ്ങനെ രുചി കൂട്ടാമെന്ന് നോക്കേണ്ടത്. ഫ്രൈ ആയി കൊണ്ടിരിക്കുമ്ബോള്‍ അല്‍പം കുരുമുളക് ഒന്ന് വിതറി ചേര്‍ക്കു ക. 3 കഷണം വെളുത്തുള്ളി ചതച്ചതും ചേര്‍ക്കണം. ശേഷം ഒരു തണ്ട് കറിവേപ്പിലയും കൂടി ചേര്‍ത്താല്‍ അഹ എന്താ ഒരു മണവും രുചിയും. ഒടുവില്‍ ഒരു നുള്ള് പെരുംജീരകം ചേര്‍ക്കംണം. ഇങ്ങനെ തന്നെ ചെയ്തു നോക്ക്, തകര്പ്പന്‍ ബീഫ് ഫ്രൈ ആണെന്ന് നിങ്ങളെന്നല്ല ആരും പറയും. ഒരു സവാള കൂടി അരിഞ്ഞുവെച്ചാല്‍ അലങ്കാരമായി. നമ്മള്‍ വീട്ടില്‍ പൊടിച്ചുണ്ടാക്കുന്ന ഗരം മസാല ചേര്‍ത്താല്‍ ഹോ ആ സ്വാദ് ഒന്ന് വേറെ തന്നെയാണ്. രുചികരമായ ബീഫ് ഫ്രൈ റെഡി.

Related News