Loading ...

Home sports

ജ​നു​വ​രി​യു​ടെ ന​ഷ്ടം, ടെ​ന്നീ​സി​ന്‍റെ​യും; വോ​സ്നി​യാ​ക്കി വി​ര​മി​ക്കു​ന്നു

കോ​പ്പ​ന്‍​ഹേ​ഗ​ന്‍: ഡെ​ന്‍​മാ​ര്‍​ക്കി​ന്‍റെ ടെ​ന്നീ​സ് സൗ​ന്ദ​ര്യം കോ​ര്‍​ട്ടി​നോ​ട് വി​ട​പ​റ​യു​ന്നു. മു​ന്‍ ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ ക​രോ​ളി​നെ വോ​സ്നി​യാ​ക്കി ജ​നു​വ​രി​യോ​ടെ ടെ​ന്നീ​സി​ല്‍​നി​ന്നും വി​ര​മി​ക്കും. വോ​സ്നി​യാ​ക്കി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ജ​നു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​നു ശേ​ഷം വി​ര​മി​ക്കു​ക​യാ​ണെ​ന്ന് ഡാ​നീ​ഷ് താ​രം അ​റി​യി​ച്ചു. ഇ​രു​പ​ത്തി​യൊ​ന്‍​പ​തു​കാ​രി​യാ​യ വോ​സ്നി​യാ​ക്കി ലോ​ക​റാ​ങ്കിം​ഗി​ല്‍ നി​ല​വി​ല്‍ 37 ാം സ്ഥാ​ന​ത്താ​ണ്. ഒ​ക്ടോ​ബ​റി​ല്‍ ന​ട​ന്ന ചൈ​ന ഓ​പ്പ​ണി​ലാ​ണ് അ​വ​സാ​ന​മാ​യി വോ​സ്നി​യാ​ക്കി ക​ളി​ച്ച​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് വോ​സ്നി​യാ​ക്കി ത​ന്‍റെ വി​മ​ര​മി​ക്ക​ല്‍ തീ​രു​മാ​നം അ​റി​യി​ച്ച​ത്. വി​ര​മി​ക്ക​ലി​ന് ത​ന്‍റെ ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ടെ​ന്നീ​സി​ല്‍​നി​ന്ന് അ​ക​ന്ന് ഭ​ര്‍​ത്താ​വ് ഡേ​വി​ഡ് ലീ​യു​മാ​യി ചേ​ര്‍​ന്ന് ജീ​വി​തം ആ​രം​ഭി​ക്ക​ണം. താ​ന്‍ എ​പ്പോ​ഴും ത​ന്നോ​ടു ത​ന്നെ പ​റ​യാ​റു​ണ്ട്, ടെ​ന്നീ​സി​നു പു​റ​ത്ത് ത​നി​ക്ക് ചെ​യ്യാ​ന്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളു​ണ്ട്. അ​ത് ചെ​യ്യേ​ണ്ട സ​മ​യ​മാ​ണി​ത്- വോ​സ്നി​യാ​ക്കി ഇ​ന്‍​സ്റ്റ​യി​ല്‍ കു​റി​ച്ചു. 2018 ലെ ​ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ചാ​മ്ബ്യ​നാ​ണ് വോ​സ്നി​യാ​ക്കി.

Related News