Loading ...

Home cinema

ഐഎഫ്‌എഫ്കെ: രണ്ടാം പ്രദര്‍ശനങ്ങള്‍ക്ക് വന്‍ ജനത്തിരക്ക്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനത്തില്‍ ബൂങ് ജോന്‍ ഹോ സംവിധാനം ചെയ്ത കൊറിയന്‍ ചിത്രം പാരസൈറ്റും ഇറാക്കി സംവിധായകന്‍ മോഹന്ദ്‌ ഹയാലിന്റെ ഹൈഫ സ്ട്രീറ്റും പ്രേക്ഷക ഹൃദയം കീഴടക്കി. ആദ്യ പ്രദര്‍ശനങ്ങളില്‍ പ്രേക്ഷകപ്രീതി നേടിയ ഇരു ചിത്രങ്ങളും നിറഞ്ഞ സദസിലാണ് ബുധനാഴ്ചയും പ്രദര്‍ശിപ്പിച്ചത്.അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിന്റെ à´Ž ജേര്‍ണി റ്റൂ ദി ഫ്യൂമിഗേറ്റഡ് ടൗണ്‍ എന്ന ചിത്രമായിരുന്നു മേളയുടെ മറ്റൊരു ആകര്‍ഷണം. ഡിയാവോ യിനാന്‍ സംവിധാനം ചെയ്ത ചൈനീസ് ചിത്രം ദി വൈല്‍ഡ് ഗൂസ് ലെയ്ക് എന്ന ചിത്രവും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു. മത്സര വിഭാഗത്തിലെ ആനി മാനി, വൃത്താകൃതിയിലുള്ള ചതുരം, എന്നീ ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും വെന്‍ ദി പെര്‍മിഷന്‍ ഗ്രൂ, ദി ക്വില്‍റ്, ജെല്ലിക്കെട്ട്, മൈ ഡിയര്‍ ഫ്രണ്ട്, കാമിലി എന്നീ ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനവും ഇന്നലെ നടന്നു. à´ªàµà´°àµ‡à´•àµà´·à´• അഭ്യര്‍ത്ഥന മാനിച്ച്‌ ബൂണ്‍ ജൂണ്‍ ഹൂ സംവിധാനം ചെയ്ത കൊറിയന്‍ ചിത്രം പാരസൈറ്റിന്റെ പുനഃപ്രദര്‍ശനം ഇന്ന് നടക്കും. ടാഗോര്‍ തിയേറ്ററില്‍ രാത്രി 10.30 നാണ് പ്രദര്‍ശനം. നിശാഗന്ധിയില്‍ രാത്രി 8.30 ന് അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത നൊ ഫാദേഴ്സ് ഇന്‍ കാശ്‌മീര്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ഉണ്ടാകും.10.30 ന് ദി അണ്‍നോണ്‍ സെയിന്റ് പ്രദര്‍ശിപ്പിക്കും. ശ്രീയില്‍ ഉച്ചയ്ക്ക് 12 ന് കാസില്‍ ഓഫ് ഡ്രീംസ്, കൈരളി തിയേറ്ററില്‍ രാത്രി 10.15 ന് ബേര്‍ണിങ് എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും.

Related News