Loading ...

Home Europe

വിധിയെഴുത്ത് ഇന്ന്; ജോണ്‍സനു പിന്തുണ കുറഞ്ഞു

ല​​​ണ്ട​​​ന്‍: ബ്രി​​​ട്ട​​​ന്‍ ഇ​​​ന്നു പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലേ​​​ക്ക്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ണ്‍​​​സ​​​നും പ്ര​​​തി​​​പ​​​ക്ഷ ലേ​​​ബ​​​ര്‍ നേ​​​താ​​​വ് ജ​​​റ​​​മി കോ​​​ര്‍​​​ബി​​​നും ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ള്‍ അ​​​വ​​​സാ​​​ന​​​വ​​​ട്ട പ്ര​​​ചാ​​​ര​​​ണ​​​വും പൂ​​​ര്‍​​​ത്തി​​​യാ​​​ക്കി. ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ല​​​ത്തെ അ​​​ഭി​​​പ്രാ​​​യ​​​വോ​​​ട്ടെ​​​ടു​​​പ്പി​​​ല്‍ ബോ​​​റീ​​​സ് ജോ​​​ണ്‍​​​സ​​​ന്‍ ത​​​ന്നെ​​​യാ​​​ണ് മു​​​ന്നി​​​ലെ​​​ങ്കി​​​ലും ലീ​​​ഡ്  മുൻപത്തേക്കാൾ കു​​​റ​​​ഞ്ഞു. യു​​​ഗ​​​വ് പോ​​​ള്‍ പ്ര​​​കാ​​​രം ക​​​ണ്‍​​​സ​​​ര്‍​​​വേ​​​റ്റീ​​​വു​​​ക​​​ള്‍​​​ക്ക് 28 സീ​​​റ്റി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ക്കും. 68സീ​​​റ്റി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ണ്ടാ​​​വു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ന​​​വം​​​ബ​​​റി​​​ലെ പ്ര​​​വ​​​ച​​​നം.
തൂ​​​ക്കു​​​പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും പൂ​​​ര്‍​​​ണ​​​മാ​​​യി ത​​​ള്ളാ​​​നാ​​​വി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ല്‍.ഹൗ​​​സ് ഓ​​​ഫ് കോ​​​മ​​​ണ്‍​​​സി​​​ലെ 650 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 3322 സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​വ​​​ണ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ണ്‍​​​സ​​​ര്‍​​​വേ​​​റ്റീ​​​വു​​​ക​​​ള്‍​​​ക്കു ഭൂ​​​രി​​​പ​​​ക്ഷം കി​​​ട്ടി​​​യാ​​​ല്‍ ജ​​​നു​​​വ​​​രി 31നു ​​​ത​​​ന്നെ ബ്രെ​​​ക്സി​​​റ്റ് ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ണ്‍​​​സ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ന്നു ബ്രി​​​ട്ടീ​​​ഷ് സ​​​മ​​​യം രാ​​​ത്രി പ​​​ത്തി​​​നു പോ​​​ളിം​​​ഗ് പൂ​​​ര്‍​​​ത്തി​​​യാ​​​യാ​​​ലു​​​ട​​​ന്‍ എ​​​ക്സി​​​റ്റ്പോ​​​ള്‍ ഫ​​​ല​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വ​​​രും. ക​​​ണ്‍​​​സ​​​ര്‍​​​വേ​​​റ്റീ​​​വ് പ​​​ക്ഷ​​​ത്തു​​​നി​​​ന്ന് പ്രീ​​​തി പ​​​ട്ടേ​​​ല്‍, അ​​​ലോ​​​ക് ശ​​​ര്‍​​​മ, ശൈ​​​ലേ​​​ഷ് വ​​​രാ ലേ​​​ബ​​​ര്‍ പാ​​​ര്‍​​​ട്ടി​​​യി​​​ല്‍​​​നി​​​ന്ന് വ​​​ലേ​​​രി വാ​​​സ്, ലി​​​സാ ന​​​ന്ദി, സീ​​​മാ മ​​​ല്‍​​​ഹോ​​​ത്ര, വീ​​​രേ​​​ന്ദ്ര ശ​​​ര്‍​​​മ തു​​​ട​​​ങ്ങി​​​യ ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​ര്‍ ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്നു​​​ണ്ട്.ക​​​ണ്‍​​​സ​​​ര്‍​​​വേ​​​റ്റീ​​​വു​​​ക​​​ള്‍ 339 സീ​​​റ്റും ലേ​​​ബ​​​ര്‍ പാ​​​ര്‍​​​ട്ടി 231 സീ​​​റ്റും സ്കോ​​​ട്ടി​​​ഷ് നാ​​​ഷ​​​ണ​​​ല്‍ പാ​​​ര്‍​​​ട്ടി 41 സീ​​​റ്റും ലി​​​ബ​​​റ​​​ല്‍ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ള്‍ 15 സീ​​​റ്റും നേ​​​ടു​​​മെ​​​ന്നാ​​​ണ് യു​​​ഗ​​​വ് പോ​​​ള്‍ പ്ര​​​വ​​​ച​​​നം. എ​​​ന്നാ​​​ല്‍ സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ ഏ​​​റ്റ​​​ക്കു​​​റ​​​ച്ചി​​​ലു​​​ക​​​ള്‍​​​ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും തൂ​​​ക്കു​​​പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​നു​​​ള്ള സാ​​​ധ്യ​​​ത പൂ​​​ര്‍​​​ണ​​​മാ​​​യി ത​​​ള്ളാ​​​നാ​​​വി​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

Related News