Loading ...

Home Business

ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു : വ്യാപാരം ഇന്ന് നേട്ടത്തില്‍ ആരംഭിച്ചു

മുംബൈ : ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. വ്യാപാരം ഇന്ന് നേട്ടത്തില്‍ ആരംഭിച്ചു. വ്യാപാര ആഴ്ചയിലെ നാലാം ദിനം സെന്‍സെക്സ് 126 പോയിന്റ് ഉയര്‍ന്ന് 40539ലും നിഫ്റ്റി 36 പോയിന്റ് ഉയര്‍ന്ന് 11946ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് ഫെഡ് റിസര്‍വ് നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനമാണ് നേട്ടത്തിന് കാരണം. എച്ച്‌ഡിഎഫ്സി ബാങ്ക്, ഐടിസി, ടാറ്റ സ്റ്റീല്‍, വേദാന്ത,എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്,ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര,ടാറ്റ മോട്ടോഴ്സ്, സിപ്ല, ഹിന്‍ഡാല്‍കോ, യെസ് ബാങ്ക്, സണ്‍ ഫാര്‍മ, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, സീ എന്റര്‍ടെയന്റമെന്റ്, എച്ച്‌ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ,ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്,തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം നേട്ടത്തില്‍ തുടങ്ങിയ ഓഹരി വിപണി നേട്ടത്തില്‍ തന്നെയാണ് അവസാനിച്ചത്. സെന്‍സെക്സ് 172.69 പോയിന്റ് ഉയര്‍ന്ന് 40,412.57ലും നിഫ്റ്റി 53.40 പോയിന്റ് ഉയര്‍ന്ന് 11,910.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related News