Loading ...

Home sports

ഇന്നത്തെ ഐഎസ്‌എല്‍ മത്സരം മാറ്റിവെച്ചു

ഗുവാഹത്തി: ഇന്നത്തെ ഐഎസ്‌എല്‍ മത്സരം മാറ്റിവെച്ചു.പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അസമില്‍ ശക്തമായ സാഹചര്യത്തില്‍ ഗുവാഹത്തിയില്‍ രാത്രി 7.30നു നടക്കേണ്ടിയിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്‌സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്. ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് ആണ് ഇക്കാര്യം അറിയിച്ചത്. ഏഴ് കളിയില്‍ 10പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. മാറ്റിവെച്ച മത്സരം ഇനി എന്ന് നടക്കുമെന്ന് അറിയിച്ചിട്ടില്ല ആറു പോയിന്റുമായി 9താം സ്ഥാനത്താണ് മുന്‍ ചാമ്ബ്യനായ ചെന്നൈയിന്‍ എഫ് സി. അസമും-ത്രിപുരയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരവും റദ്ദാക്കിയിരുന്നു.

Related News