Loading ...

Home special dish

പപ്പടമുണ്ടോ? കറി വെക്കാം

ചേരുവകള്‍

  1. പപ്പടം 5 എണ്ണം
  2. തേങ്ങ 1/2 മുറി ചെരണ്ടിയത്
  3. ചുവന്നുള്ളി 3 എണ്ണം
  4. വെളുത്തുള്ളി 3 എണ്ണം
  5. പച്ചമുളക് 2 എണ്ണം
  6. കറിവേപ്പില 3 തണ്ട്
  7. കുരുമുളക് 1 ടീസ്പൂണ്‍
  8. പട്ട 2 എണ്ണം
  9. ഗ്രാമ്ബു 2 എണ്ണം
  10. തക്കോലം 2 എണ്ണം
  11. പെരുംജീരകം 1 ടീസ്പൂണ്‍
  12. മുളക്‌പൊടി 1 ടീസ്പൂണ്‍
  13. മല്ലിപ്പൊടി 1 ടീസ്പൂണ്‍
  14. മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
  15. കടുക് 1 ടീസ്പൂണ്‍
  16. വറ്റല്‍മുളക 4 എണ്ണം
  17. ഉപ്പ് ആവശ്യത്തിന്
  18. എണ്ണ ആവശ്യത്തിന്
  19. തേങ്ങ ചിരകിയത് 1/2 മുറി
തയ്യാറാക്കുന്ന വിധം ഉള്ളി, വെളുത്തുള്ളി, പച്ച മുളക് അരിഞ്ഞത് ,കറിവേപ്പില ,കുരുമുളക്, പട്ട, ഗ്രാമ്ബു, തക്കോലം ,കുറച്ചു പെരുംജീരകം ഇവ എല്ലാം എണ്ണയില്‍ വറുക്കുക. ഇതിലേക്ക് കുറച്ചു മുളക് പൊടി മഞ്ഞള്‍ പൊടി മല്ലി പൊടി ചേര്‍ത്ത് 5 മിനിറ്റ് കൂടി നേരിയ തിലയില്‍ മൂപ്പിക്കുക.
വറവ് ചൂട് ആറിയതിനു ശേഷം, വെള്ളം ചേര്‍ക്കാതെ വെണ്ണ പോലെ അരച്ചെടുക്കണം, ശേഷം അരപ്പു കഴുകിഎടുത്ത വെള്ളവും, ഒരു പച്ചമുളക് കൂടി വട്ടത്തില്‍ മുറിച്ചതും അരപ്പില്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ചെടുക്കണം.
നീളത്തില്‍ മുറിച്ച പപ്പടം വറുത്തെടുക്കാം.
നന്നായി തിളച്ച അരപ്പില്‍ വറുത്ത പപ്പടവും ചേര്‍ത്ത് ഇളകിയതിനു ശേഷം ഒറ്റ തിളയില്‍ അടുപ്പില്‍ നിന്നും വാങ്ങി ചൂടോടെ കടുക് വറ്റല്‍ മുളക് വേപ്പില കൂടി താളികണം ചേര്‍ക്കണം.

Related News