Loading ...

Home Business

കേരളത്തില്‍ ഇനി ലൈസന്‍സ് ഇല്ലാതെയും സംരംഭം തുടങ്ങാം; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമാകും പുതിയ നിയമം

കേരളത്തില്‍ സംരംഭം തുടങ്ങാനുള്ള കടമ്പകൾ  ഇനി കുറയും. ഇത് ലഘൂകരിക്കാനുള്ള ബില്ല് നിയമസഭ പാസ്സാക്കി. à´ˆ ആക്ടിന് 2019-ലെ കേരള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ആക്‌ട് എന്നാണ് പേര്. 10 കോടി രൂപ വരെ മിഷ്യനറിയിലും ഉപകരണങ്ങളിലും മുടക്കുമുതലുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സുകളും, അനുവാദങ്ങളും അംഗീകാരങ്ങളും, ക്ലിയറന്‍സുകളും, രജിസ്ട്രേഷനുകളും ഇല്ലാതെ സംരംഭം ആരംഭിക്കാം. മൂന്നു വര്‍ഷക്കാലം തുടര്‍ന്നു നടത്താനും അനുവാദമുണ്ട്. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ആറു മാസത്തിനകം നിയമ പ്രകാരമുള്ള എല്ലാ അംഗീകാരങ്ങളും വാങ്ങണം. എന്നാല്‍ 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ഭൂമി ഉപയോഗിക്കാന്‍ കൈപ്പറ്റ് സാക്ഷ്യപത്രം ലഭിക്കില്ല. 2016 ലെ കേരള നഗരഗ്രാമ ആസൂത്രണ നിയമ പ്രകാരം വിജ്ഞാപനം ചെയ്ത മാസ്റ്റര്‍ പ്ലാന്‍ പ്രാബല്യത്തിലുള്ളിടത്ത് ഭൂവിനിയോഗത്തില്‍ നിന്നു വ്യതിചലിച്ചു à´† ഭൂമി ഉപയോഗിക്കാനും പാടില്ല. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റെഡ് കാറ്റഗറിയില്‍ വരുന്ന സംരംഭങ്ങള്‍ക്ക് à´ˆ നിയമം വഴി യൂണിറ്റ് ആരംഭിക്കാനാവില്ല.  സംരംഭം ആരംഭിക്കുന്ന സംരംഭകന്‍ സ്വയം സാക്ഷ്യപത്രം ജില്ലയിലെ ''കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിനു നല്‍കണം. ജില്ലാതല ബോര്‍ഡിന്റെ കണ്‍വീനര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരാണ്. അപേക്ഷ ലഭിച്ചാല്‍ ജില്ലാ ബോര്‍ഡ് ''കൈപ്പറ്റു സാക്ഷ്യ പത്രം'' നല്‍കും. മൂന്നു വര്‍ഷമാണ് കാലാവധി. വ്യവസായ സ്ഥാപനം നോഡല്‍ ഏജന്‍സിക്ക് നല്‍കിയിട്ടുള്ള സ്വയം സാക്ഷ്യപത്രത്തിലെ ഏതെങ്കിലും നിബന്ധനകളോ, ഉപാധികളോ ലംഘിച്ചിട്ടുണ്ടെന്ന് നോഡല്‍ ഏജന്‍സി കണ്ടാല്‍ സ്ഥാപനത്തിന് നോട്ടീസ് നല്‍കും. അതിന് വ്യവസായ സ്ഥാപനം നല്‍കുന്ന മറുപടി മതിയായതല്ലെങ്കില്‍ വ്യവസായ സ്ഥാപനത്തിനു മേല്‍ അഞ്ചു ലക്ഷം രൂപയില്‍ കവിയാതെയുള്ള ഒരു തുക പിഴയായി ചുമത്തും. പുതിയ ആക്‌ട് വഴി താഴെ പറയുന്ന 6 നിയമങ്ങളിലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.
1. 1994 -ലെ കേരള പഞ്ചായത്ത് രാജ് ആക്‌ട് (1994-ലെ 13)
2. 1994 -ലെ കേരള മുന്‍സിപ്പാലിറ്റി ആക്‌ട് (1994 -ലെ 20)
3. 1960 ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും ആക്‌ട് (1960-ലെ 34)
4. 2013-ലെ കേരള ലിഫ്റ്റുകളും എസ്കലേറ്ററുകളും ആക്‌ട് (2013 -ലെ 18)
5. 1955-ലെ ട്രാവന്‍കൂര്‍ -കൊച്ചിന്‍ പബ്ളിക് ഹെല്‍ത്ത് ആക്‌ട് (1955-ലെ 16)
6. 1939 -ലെ മദ്രാസ് പബ്ളിക് ഹെല്‍ത്ത് ആക്‌ട് (1939 ലെ 3)
നോഡല്‍ ഏജന്‍സിയുടെ തീരുമാനം ബുദ്ധിമുട്ടായാല്‍ അത് ലഭിച്ച തീയതി മുതല്‍ 30 ദിവസത്തിനകം അധികാരിക്ക് മുന്‍പാകെ അപ്പീല്‍ സമര്‍പ്പിക്കാം.30 ദിവസത്തിനുള്ളില്‍ അപ്പീല്‍ തീര്‍പ്പാക്കണം. ഈ നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ തയാറാകുന്നതേയുള്ളു.

Related News