Loading ...

Home Business

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം സെന്‍സെക്‌സ്‌ 100 പോയന്റ് ഉയര്‍ന്നു

ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു. സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് എക്കാലത്തെയും മികച്ച കുറിച്ചു. 41,809പോയന്റിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 12,300 നിലവാരത്തിലുമാണ്. വാഹനം, ഐടി, ഊര്‍ജം ഓഹരികളാണ് മികച്ച നേട്ടത്തില്‍. സെന്‍സെക്സ് ഓഹരികളില്‍ ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എല്‍ആന്‍ഡ്ടി എന്നീ ഓഹരികള്‍ 0.5ശതമാനം മുതല്‍ 1.5ശതമാനംവരെ നേട്ടത്തിലാണ്.  വേദാന്ത, ഗെയില്‍, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. യുഎസ്-ചൈന വ്യാപാരക്കരാര്‍ സംബന്ധിച്ച ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരമാമായതാണ് വിപണിയില്‍ പ്രതിഫലിച്ചത്. വാള്‍സ്ട്രീറ്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ സൂചികകളില്‍ വ്യാപാരം ആരംഭിച്ചതും നേട്ടത്തിലാണ്.

Related News