Loading ...

Home sports

ലോക ക്ലബ് ഫുട്ബോള്‍; ലിവര്‍പൂള്‍ ഫ്ളെമംഗോ പോരാട്ടം ഇന്ന് 11 മണിക്ക്

ലോക ക്ലബ് ഫുട്ബോള്‍ ഫൈനലില്‍ ലിവര്‍പൂള്‍ ലാറ്റിനമേരിക്കന്‍ ചാംപ്യന്മാരായ ഫ്ളെമംഗോയെ നേരിടും. ദോഹ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മണിക്കാണ് മത്സരം നടക്കുക. ഒരു വാശിയേറിയ പോരാട്ടമായിരിക്കും ഇന്ന് നടക്കുക. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുള്ള പോരാട്ടം കൂടിയാണിതെന്നും അതിനാല്‍ തന്നെ കാര്യങ്ങള്‍ എളുപ്പമല്ലെന്നുമാണ് ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലിവര്‍പൂളിന്റെ പരിശീലകന്‍ ജുര്‍ഗന്‍ ക്ലോപ്പ് പറഞ്ഞത്. എതിരാളികള്‍ ചില്ലറക്കാരല്ലെന്നും അതിനാല്‍ തന്നെ മികച്ച മത്സരം പുറത്തെടുക്കുമെന്നും ലിവര്‍പൂള്‍ ഗോള്‍ക്കീപ്പറായ ബ്രസീലുകാരന്‍ അലിസണ്‍ ബെക്കറും പറഞ്ഞു. കോണ്‍കാകാഫ് ചാംപ്യന്മാരായ മോണ്‍ടെറിക്കെതിരെ അവസാന മിനുട്ടിലാണ് ലിവര്‍പൂള്‍ ജയിച്ചുകയറിയതെങ്കില്‍ സൗദി ക്ലബ് അല്‍ ഹിലാലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫ്ളെമംഗോ ഫൈനലില്‍ കടന്നത്.

Related News