Loading ...

Home cinema

മോഹന്‍ലാല്‍ ചിത്രം ബിഗ്ബ്രദറിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍ നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി . ഹണി റോസിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. ഡോ. വന്ദന എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പതിവ് പോലെ ഒരു കോമഡി എന്റര്‍ടൈന്മെന്റ് മൂവി ആയിരിക്കില്ല ഈ സിദ്ദിഖ് ചിത്രം. മോഹന്‍ലാല്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിഗ് ബ്രദറിലെ നായികാ വേഷത്തില്‍ എത്തുന്നത് പുതുമുഖമായ മിര്‍ണ മേനോന്‍ ആണ്. ആക്ഷനും ത്രില്ലും കോമഡിയും എല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാവും ബിഗ് ബ്രദര്‍ എത്തുക .

Related News