Loading ...

Home sports

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍‌ പ്രതിഫലം കോഹ്ലിക്ക്, രണ്ടാമത് സര്‍പ്രൈസ് താരം ; കണക്കുകള്‍ ഇങ്ങനെ.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലി. 2018 ഐപിഎല്ലിന്‌ മുന്‍പ് താരത്തെ 17 കോടി രൂപ മുടക്കിയായിരുന്നു ബാംഗ്ലൂര്‍ ടീമില്‍ നിലനിര്‍ത്തിയത്. ഐപിഎല്ലില്‍ നിലവില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിഫലവുംഇത് തന്നെയാണ്. സാധാരണ നിലനിര്‍ത്താന്‍ താരങ്ങള്‍ക്ക് പരമാവധി നല്‍കുന്നതിലും രണ്ട് കോടി രൂപ അധികമായിരുന്നു അന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കോഹ്ലിക്ക് നല്‍കിയത്. അതേ സമയം പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ഓസ്ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ്. ഇക്കുറി ഐപിഎല്‍ ലേലത്തില്‍ 15.5 കോടി രൂപ മുടക്കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ സ്വന്തമാക്കിയത്. 15.5 കോടി രൂപ‌ ലഭിക്കുന്നതോടെ ഐപിഎല്‍ പ്രതിഫലത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, എം എസ് ധോണി എന്നിവരെ മറികടക്കാനും കമ്മിന്‍സിന് കഴിഞ്ഞു. 2018 ഐപിഎല്ലിന് മുന്നോടിയായി ധോണിയെ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും, രോഹിത് ശര്‍മ്മയെ നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സും 15 കോടി രൂപ വീതമായിരുന്നു‌ ചിലവാക്കിയത്‌. ഇക്കുറി ഇവര്‍ ഇരുവരേക്കാളും 50 ലക്ഷം രൂപ അധികം കമ്മിന്‍സിന് ലഭിക്കും. അതേ സമയം ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തുക പ്രതിഫലം പറ്റിയ രണ്ടാമത്തെ താരം ഇന്ത്യയുടെ യുവരാജ് സിംഗാണ്. 2015 ലെ ഐപിഎല്‍ ലേലത്തില്‍ നിന്ന് 16 കോടി രൂപയ്ക്കായിരുന്നു ഡെല്‍ഹി ഫ്രാഞ്ചൈസി യുവിയെ ടീമിലെത്തിച്ചത്.

Related News