Loading ...

Home Business

2019ലെ പുതിയ ചില പി‌പി‌എഫ് നിയമങ്ങള്‍‌ ഇവയാണ്

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ ചില പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) നിയമങ്ങള്‍ അറിയിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച്‌ പിപിഎഫ് അക്കൗണ്ടിലെ തുക അറ്റാച്ചുമെന്റ് അഥവാ കണ്ടുകെട്ടലിന് ബാധകമല്ല. പി‌പി‌എഫ് നിയമങ്ങളില്‍ പുതിയ നിയമം ഉടനടി പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. വിജ്ഞാപനത്തിലെ 15-ാം പോയിന്റ് പ്രകാരം ഏതെങ്കിലും അക്കൌണ്ട് ഉടമയുടെ ക്രെഡിറ്റിലുള്ള തുക ഏതെങ്കിലും കടത്തിന്റെയോ ബാധ്യതയുടെയോ കാര്യത്തില്‍ കോടതിയുടെ ഏതെങ്കിലും ഉത്തരവിലോ മറ്റോ അറ്റാച്ചു ചെയ്യുന്നതിന് ബാധ്യസ്ഥമല്ല. പിപിഎഫ് നിക്ഷേപംഒരു വ്യക്തിയ്ക്കോ സ്വന്തമായോ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വേണ്ടി ഒരു രക്ഷാധികാരിയായോ പിപിഎഫില്‍ നിക്ഷേപം നടത്താം. 500 മുതല്‍ 1,50,000 രൂപ വരെയാണ് ഒരു അക്കൗണ്ടില്‍ ഒരു സാമ്ബത്തിക വര്‍ഷത്തില്‍ നിക്ഷേപം നടത്തേണ്ടത്. 15 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് പൂര്‍ത്തിയാകുമ്ബോള്‍, അക്കൌണ്ട് ഉടമയ്ക്ക് അവരുടെ അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ തുകയും പിന്‍വലിക്കാനും സാധിക്കും. ഇതിനായി, അക്കൗണ്ടുള്ള ബാങ്കില്‍ നിന്നോ പോസ്റ്റോഫീസില്‍ നിന്നോ ഫോം സി നേടി അക്കൗണ്ട് അവസാനിപ്പിക്കുന്നതിനും പൂര്‍ണമായി പിന്‍വലിക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കണം. ഇതുകൂടാതെ നിങ്ങളുടെ പി‌പി‌എഫ് അക്കൌണ്ട് ക്ലോസ് ചെയ്യുന്നതിന് പകരം നിങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവില്‍ വീണ്ടും നിക്ഷേപ കാലാവധി നീട്ടാന്‍ കഴിയും. ഇതിനായി ഫോം എച്ച്‌ ശേഖരിച്ച്‌ സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ അക്കൗണ്ട് അഞ്ച് സാമ്ബത്തിക വര്‍ഷം പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ പി‌പി‌എഫില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കൂ.ചെറുകിട സേവിംഗ്സ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിനുള്ള നിയമങ്ങള്‍ അടുത്തിടെ തപാല്‍ വകുപ്പും പരിഷ്കരിച്ചിരുന്നു. 25,000 രൂപയിലധികമുള്ള ചെക്കുകള്‍ ഏത് പോസ്റ്റ് ഓഫീസ് വഴിയും ഇനി നിങ്ങളുടെ അക്കൌണ്ടില്‍ നിക്ഷേപിക്കാം. നേരത്തെ 25,000 രൂപ വരെയുള്ള നിക്ഷേപം മാത്രമേ അക്കൌണ്ടില്ലാത്ത മറ്റ് പോസ്റ്റ് ഓഫീസ് വഴി നിക്ഷേപിക്കാന്‍ സാധിക്കും.

Related News