Loading ...

Home sports

ഏഷ്യന്‍ ഇലവനില്‍ പാകിസ്താന്‍ താരങ്ങള്‍ ഉണ്ടാകില്ല എന്ന് ഇന്ത്യ

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഷെയ്ക് മുജീബു റഹ്മാന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ലോക ഇലവനെതിരെയും ഏഷ്യന്‍ ഇലവനെതിരെയും ട്വി20 മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ à´† ഏഷ്യന്‍ ഇലവനില്‍ ഇന്ത്യന്‍ താരങ്ങളും പാകിസ്താന്‍ താരങ്ങളും ഒരുമിച്ചു കളിക്കില്ല. പാകിസ്ഥാന്‍ താരങ്ങളെ à´† ഏഷ്യന്‍ ഇലവനില്‍ കളിപ്പിക്കില്ല എന്ന് ബി സി സി ഐ ജോയിന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് പറഞ്ഞു.ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നല്ല ബന്ധത്തില്‍ അല്ല എന്നതിനാലാണ് ഒരുമിച്ച്‌ ഒരു ടീമില്‍ കളിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നത്. ഇരു രാജ്യത്തെയും താരങ്ങള്‍ ഒരുമിച്ചു കളിക്കുന്ന ഒരു സാഹചര്യം ഉണ്ടാകില്ല എന്ന് ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. à´’രു ഒരു പാകിസ്താന്‍ താരം പോലും ഏഷ്യന്‍ ഇലവനില്‍ ഉണ്ടാകില്ല. അതാണ് തങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കാന്‍ ആവുന്ന സന്ദേശം എന്നും അദ്ദേഹം പറഞ്ഞു.അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ബംഗ്ലാദേശും ഏഷ്യന്‍ ഇലവനുമായുള്ള മത്സരം നടക്കേണ്ടത്. ഇന്ത്യ അഞ്ചു താരങ്ങളെ അയക്കും എന്നും ആരൊക്കെയാണെന്ന് സൗരവ് ഗാംഗുലി തീരുമാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News