Loading ...

Home cinema

അപ്പോസ്തലനായി ജയസൂര്യ

ജയസൂര്യ നായകനാവുന്ന പുതിയ ചിത്രമായ 'അപ്പോസ്തല'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. കെ.എസ് ബാവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള ചലച്ചിത്ര താരങ്ങള്‍ക്ക് പുറമേ à´ˆ ചിത്രത്തില്‍ ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള താരങ്ങളും ഉണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഒരു സസ്പെന്‍സ് അഡ്വഞ്ചര്‍ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വാര്‍ത്തകള്‍.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പും ശ്രദ്ധേയമായി. à´šà´¿à´² കഥാപാത്രങ്ങളെ അറിഞ്ഞ് കഴിഞ്ഞാല്‍ à´† വ്യക്തിയായി മാറാനുള്ള കാത്തിരിപ്പ്, അത് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത ഒരു അനുഭവമാണ്. സംവിധായകന്‍ ബാവയും, നിര്‍മ്മാതാവ് അരുണ്‍ നാരായണനും à´ˆ കഥയും കഥാപാത്രവും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഇത് തന്നിലേക്ക് എത്തിച്ചതിന് ദൈവത്തോട് താന്‍ നന്ദി പറയുകയായിരുന്നുവെന്നും താരം കുറിച്ചിരിക്കുന്നു.അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് 'അപ്പോസ്തലന്‍' നിര്‍മ്മിക്കുന്നത്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം. മൊറാക്കോ, സിറിയ, ഇറ്റലി എന്നിവിടങ്ങളിലും ചിത്രീകരണമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related News