Loading ...

Home sports

ന്യൂസിലാന്‍ഡ് തകര്‍ന്നു, കൂറ്റന്‍ ലീഡ് സ്വന്തമാക്കി ഓസ്ട്രലിയ

ന്യൂസീലാന്‍ഡിനെതിരായ ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ സമ്ബൂര്‍ണ ആധിപത്യം. ഓസ്ട്രലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ആയ 467 റണ്‍സിന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് വെറും 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് ന്യൂസിലന്‍ഡിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റ് ചെയ്ത ഓസ്ട്രേലിയ അവസാന വിവരം ലഭിക്കുമ്ബോള്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 39 റണ്‍സ് എടുത്തിട്ടുണ്ട്. നിലവില്‍ ഓസ്ട്രേലിയക്ക് 358 റണ്‍സിന്റെ ലീഡ് ഉണ്ട്. അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ പാറ്റ് കമ്മിന്‍സിന്റെ ബൗളിംഗ് ആണ് ന്യൂസിലാന്‍ഡ് ബാറ്റിംഗ് നിരയെ തകര്‍ത്തത്. പാറ്റിന്‍സന്‍ മൂന്ന് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും വീഴ്ത്തി. ന്യൂസിലാന്‍ഡ് നിരയില്‍ 50 റണ്‍സ് നേടിയ ലതാം മാത്രമാണ് പൊരുതി നോക്കിയത്.

Related News