Loading ...

Home Europe

യൂറോപ്പിലെ ആദ്യ പ്ലാസ്റ്റിക് രഹിത സ്കീ റിസോര്‍ട്ട് ഇറ്റലിയില്‍

ട്രെന്റിനോ : ഇറ്റലിയിലെ ട്രെന്റിനോയിലുള്ള പെജോ 3000 സ്കീ റിസോര്‍ട്ടില്‍ സമ്ബൂര്‍ണ പ്ളാസ്ററിക് നിരോധനം നടപ്പാക്കി. ഇതോടെ യൂറോപ്പിലെ ആദ്യ സമ്ബൂര്‍ണ പ്ളാസ്ററിക് രഹിത സ്കീ റിസോര്‍ട്ടായും ഇതു മാറി. സ്കീയര്‍മാര്‍ ഉപേക്ഷിക്കുന്ന പ്ളാസ്ററിക് മാലിന്യങ്ങള്‍ അടുത്തുള്ള ഗ്ളേഷ്യറില്‍ അടിഞ്ഞുകൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നിരോധനം നടപ്പാക്കിയത്. പ്ളാസ്ററിക് ബാഗുകള്‍, ബോട്ടിലുകള്‍, പ്ളേറ്റുകള്‍, കട്ലറി, സ്ട്രോ, കപ്പ് തുടങ്ങി എല്ലാവിധ സിംഗിള്‍ യൂസ് പ്ളാസ്ററിക് ഉത്പന്നങ്ങള്‍ക്കും നിരോധനം ബാധകമാണ്. മാലിന്യ ശേഖരണം, പുനരുപയോഗം, ഊര്‍ജ്ജ ഉപയോഗം എന്നിവ മെച്ചപ്പെടുത്താനും റിസോര്‍ട്ട് പദ്ധതിയിടുന്നുണ്ട്. ഡോളമൈറ്റ് പര്‍വതനിരകളിലെ ഏറ്റവും വലിയ ഹിമപ്പരപ്പുകളിലൊന്നായ ഫോര്‍നി ഗ്ലേസിയറിന്റെ ഉപരിതലത്തില്‍ ഫൈബര്‍, പോളിയെത്തിലീന്‍ ഉള്‍പ്പെടെ 131 മുതല്‍ 162 മില്യന്‍ വരെ പ്ളാസ്ററിക് വസ്തുക്കള്‍ അടിഞ്ഞുകൂടിയിട്ടുള്ളതായാണ് കണക്കാക്കുന്നത്.



Related News