Loading ...

Home Business

2019 ഡിസംബര്‍ മാസത്തെ നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍ ഇവയാണ്

2019 ഡിസംബര്‍ മാസത്തെ നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍ ഇവയാണ്
1 .ജി എസ് ടി പരാതി പരിഹാര സമിതികള്‍ക്കു രൂപം നല്‍കും
ജി എസ് ടി സംബന്ധിച്ച പരാതികള്‍ക്കു പരിഹാരം തേടാന്‍ ഔദ്യോഗിക സമിതികള്‍ക്കു രൂപം നല്‍കുന്നതിന് കേന്ദ്ര ധനകാര്യ വകുപ്പ് നീക്കം തുടങ്ങി.ജി എസ് ടി കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഉന്നതോദ്യാഗസ്ഥരെ ഉള്‍പ്പെടുത്തി മേഖലാ, സംസ്ഥാന സമിതികള്‍ രൂപീകരിക്കുന്നത്.
2. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ എയര്‍ ഇന്ത്യയുടെ കരിമ്ബട്ടികയില്‍
പത്തുലക്ഷം രൂപയ്ക്കുമേല്‍ ടിക്കറ്റ് നിരക്ക് കുടിശികയാക്കിയ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ എയര്‍ ഇന്ത്യ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തി. à´¸à´¿.ബി.ഐ., എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (à´‡.à´¡à´¿), ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി), കസ്റ്റംസ് കമ്മിഷണര്‍മാര്‍, കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സ്, ബി.എസ്.എഫ് തുടങ്ങിയവയാണ് കരിമ്ബട്ടികയിലുള്ളത്.ഇവയെല്ലാം കൂടി എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള കുടിശിക 268 കോടി രൂപയാണ്.
3. ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ ഉപയോഗം വന്‍ ഉയരങ്ങളിലേക്ക്
ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ ഉപയോഗം വന്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നതായി ട്രായിയുടെ റിപ്പോര്‍ട്ട്. 2014ല്‍ ഇന്ത്യക്കാര്‍ 828 മില്യണ്‍ ജിബി ഡാറ്റയാണ് ഉപയോഗിച്ചത്. 2018ല്‍ ഇത് 46,404 മില്യണിലെത്തി. ഈ വര്‍ഷം ഉപയോഗം 70,000 മില്യണ്‍ ജിബി കടന്നേക്കും. 66.48 കോടി മൊബൈല്‍ ഡാറ്റ വരിക്കാരാണ് ഇന്ത്യയിലുള്ളത്.
4. വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപ.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഈ വര്‍ഷം ഇതുവരെ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ച തുക 99,966 കോടി(14.2 ബില്യണ്‍ ഡോളര്‍) രൂപ്. ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. നിക്ഷേപമേറെയും ലാര്‍ജ് ക്യാപ് വിഭാഗത്തിലെ മികച്ച ഓഹരികളിലായിരുന്നു.2013 കലണ്ടര്‍ വര്‍ഷത്തിലാണ് ഇതില്‍ കൂടുതല്‍ നിക്ഷേപമെത്തിയത്. 1,10,000 കോടി രൂപ.
5. റെയില്‍വേ കാറ്ററിംഗ് നിരക്കുയര്‍ത്തി
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് സേവനങ്ങളുടെ മെനുവും നിരക്കും പരിഷ്‌കരിച്ചു. ഐആര്‍സിടിസിയുടെയും താരിഫ് കമ്മറ്റിയുടേയും നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് നിരക്കില്‍ മാറ്റം വരുത്തിയതെന്ന് റെയിവേ മന്ത്രാലയം അറിയിച്ചു
6 .പുതിയ പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനവുമായി ആര്‍.ബി.ഐ
റിസര്‍വ് ബാങ്ക് ഒരു പുതിയ തരം പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനം (പിപിഐ) അവതരിപ്പിച്ചു. പ്രതിമാസം 10,000 രൂപ പരിധി വരെ ചരക്കുകളും സേവനങ്ങളും വാങ്ങാന്‍ മാത്രം ഇതുപയോഗിക്കാം.'ചെറിയ മൂല്യമുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് പ്രചോദനം നല്‍കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും പുതിയ തരം സെമി- ക്ലോസ്ഡ് പിപിഐ അവതരിപ്പിക്കാന്‍ തീരുമാനിച്ചു'- റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ പറഞ്ഞു.
7 .റെയില്‍വേയില്‍ വന്‍ ഘടനാമാറ്റത്തിന് അംഗീകാരം
റെയില്‍വേയില്‍ വന്‍ ഘടനാമാറ്റത്തിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭാ യോഗം. എട്ടു വ്യത്യസ്ത സര്‍വീസുകളിലേക്കാണ് ഇപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നത്. ഇത് ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ് എന്ന പേരില്‍ ഒറ്റ സര്‍വീസാക്കും.നിലവില്‍ റെയില്‍ ബോര്‍ഡില്‍ എട്ടംഗങ്ങള്‍ ഉള്ളത് അഞ്ചായി വെട്ടിക്കുറയ്ക്കും. റെയില്‍വേയുടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് അഞ്ച് വകുപ്പുകളായി ചുരുക്കി സമഗ്രമായ ഭരണപരിഷ്‌കാരം കൊണ്ടുവരുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
8 .പാപ്പരത്ത നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് വരും
പാപ്പരത്തവും പാപ്പരത്ത നിയമവും (ഐബിസി) ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിര്‍ദ്ദിഷ്ട ഭേദഗതി പ്രകാരം ഒരു പാപ്പരായ സ്ഥാപനത്തിന്റെ മുന്‍ പ്രൊമോട്ടര്‍മാര്‍ക്കെതിരായ ക്രിമിനല്‍ നടപടികളില്‍ നിന്ന് കമ്ബനി വാങ്ങുന്നവര്‍ക്ക് പരിരക്ഷ നല്‍കും.
9 .കിഫ്ബിക്ക് 1,700 കോടി രൂപ വിദേശ ധനസഹായ വാഗ്ദാനം
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴി നടപ്പാക്കുന്ന സംസ്ഥാനത്തെ 12 പദ്ധതികള്‍ക്ക് 1,700 കോടി രൂപയുടെ വിദേശ സഹായ വാഗ്ദാനം. അമേരിക്കയിലെ ആഗോള ധനകാര്യ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.എഫ്.സി) ആണ് വായ്പാ സന്നദ്ധത അറിയിച്ചത്. ഇത് സ്വീകരിച്ചാല്‍ രാജ്യാന്തര ഫണ്ടിംഗ് ഏജന്‍സിയില്‍ നിന്ന് കിഫ്ബിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ വായ്പയാകുമെന്ന് സി.ഇ.ഒ ഡോ.കെ.എം. എബ്രഹാം പറഞ്ഞു.
10 കാര്‍ഷിക വായ്പാ ബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാന പദ്ധതിമൊറട്ടോറിയം കാലാവധി തീരുന്ന സാഹചര്യത്തില്‍ കൃഷിക്കാരെടുത്ത വായ്പകളുടെ പലിശ ഏറ്റെടുക്കാന്‍ സംസ്ഥാന കൃഷിവകുപ്പ് ശ്രമം തുടങ്ങി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി 1.6 ലക്ഷം രൂപവരെ വായ്പ എടുത്തവരുടെ പലിശയാണ് സര്‍ക്കാരേറ്റെടുക്കുക. സാമ്ബത്തികമായി മോശം നിലയിലുള്ള എട്ടു ലക്ഷം കൃഷിക്കാര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും.ഇതിനായി 537 കോടി രൂപയുടെ പദ്ധതി കൃഷിവകുപ്പ് ധനകാര്യവകുപ്പിന് സമര്‍പ്പിച്ചു.
11 . നാല് ലേബര്‍ കോഡുകളും അടുത്ത വര്‍ഷം ഒരുമിച്ചു നടപ്പാക്കുംനാല് ലേബര്‍ കോഡുകളും അടുത്ത വര്‍ഷം അവസാനം ഒരുമിച്ചു പ്രബല്യത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി തൊഴില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്യക്ഷമമായ നിര്‍വ്വഹണത്തിന് ഇതു സഹായകമാകുമെന്ന അഭിപ്രായമാണുള്ളത്. 2019 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം എന്‍ഡിഎ സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്തിയിരുന്നു
12 മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഔദ്യോഗിക നിരീക്ഷണ സംവിധാനം വേണമെന്ന് നിതി ആയോഗ്എല്ലാ മെഡിക്കല്‍ ഉപകരണങ്ങളടെയും വിതരണവും പ്രവര്‍ത്തനവും കാര്യക്ഷമമാക്കുന്നുവെന്നുറപ്പാക്കാനുള്ള ചുമതല ഘട്ടം ഘട്ടമായി ഒരു റെഗുലേറ്ററി ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ നിതി ആയോഗ് നിര്‍ദ്ദേശം. നാല് ഡിവിഷനുകളുള്ള പ്രത്യേക മെഡിക്കല്‍ ഡിവൈസ് അഡ്മിനിസ്‌ട്രേഷന്‍ (എംഡിഎ) ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്

Related News