Loading ...

Home cinema

രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു

കാസര്‍കോട്: രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള ഫ്രെയിംസ് 19-ന് ഞായറാഴ്ച തുടക്കമായി . മേളയുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകന്‍ ശരീഫ് ഈസ നിര്‍വഹിച്ചു . പൗരത്വ ബില്ല് ഭേദഗതയില്‍ പ്രതിഷേധിച്ച്‌ ഔപചാരിക ചടങ്ങ് മാറ്റിവെച്ചുകൊണ്ട് 'ട്രീ ഓഫ് ഡെമോക്രസി'യില്‍ ഒപ്പുവെച്ചാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്.ഉദ്ഘടനത്തിന്റെ ഭാഗമായി ഫാസിസ്റ്റ് വിരുദ്ധ 2+2=5 എന്ന ഇറാനിയന്‍ സിനിമ പ്രദര്‍ശിപ്പിച്ചു. സംസ്ഥാന അവാര്‍ഡ് നേടിയ കാന്തന്‍ ദി ലവര്‍ ഓഫ് കളേഴ്സ് ആണ് മേളയില്‍ ആദ്യ ചിത്രമായി പ്രദര്‍ശിപ്പിച്ചത് .സ്ലീപ് ലെസ്‌ലി യുവേഴ്സ്, പദ്‌മിനി, ലിറ്റില്‍ ഫോറസ്റ്റ്, കുഞ്ഞുദൈവം, ഒരു രാത്രി ഒരു പകല്‍, ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്ക് തുടങ്ങിയ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Related News