Loading ...

Home sports

മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ദുബൈ ഗ്ലോബ് സോക്കര്‍ പുരസ്‌ക്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

ദുബൈ : മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ദുബൈ ഗ്ലോബ് സോക്കര്‍ പുരസ്‌ക്കാരം യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. 2019ല്‍ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി നടത്തിയ പ്രകടമാണ് റൊണാള്‍ഡോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആറാം തവണയാണ് റൊണാള്‍ഡോയ്ക്ക് ദുബൈ ഗ്ലോബ് സോക്കര്‍ പുരസ്ക്കാരം ലഭിക്കുന്നത്. എല്ലാവരോടും നന്ദി പറയുന്നു. കുടുംബത്തോടും പെണ്‍സുഹൃത്തിനോടും എന്റെ മക്കളോടും സുഹൃത്തുക്കളോടും സഹതാരങ്ങളോടുമെല്ലാം കടപ്പെട്ടിരിക്കുന്നു. എന്നെ പിന്തുണയ്ക്കുന്നവരോടും നന്ദി. എനിക്ക് വോട്ടുനല്‍കിയവരോടുള്ള സ്‌നേഹവും അറിയിക്കുന്നുവെന്നും അവാര്‍ഡ് ഏറ്റുവാങ്ങി കൊണ്ട് റൊണാള്‍ഡോ പറഞ്ഞു. നാഷന്‍സ് ലീഗ് പോര്‍ച്ചുഗലിന് നേടിക്കൊടുത്തതിലും യുവന്റസിന് സീരി എ കിരീടം നേടിക്കൊടുത്തതിലും റൊണാള്‍ഡോ വഹിച്ച പങ്കും പുരസ്കാരത്തെ ശ്രദ്ധേയമാക്കി.

Related News