Loading ...

Home Business

ഇന്ത്യയുടെ ധനക്കമ്മിയില്‍ 114.8 % വര്‍ധന

ഇന്ത്യയുടെ ധനക്കമ്മിയില്‍ വന്‍വര്‍ധന. സര്‍ക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി.രാജ്യത്തിന്റെ ധനക്കമ്മി സാമ്ബത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 114.8% ആയാണുയര്‍ന്നത്. നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 8.07 ലക്ഷം കോടിയാണ് കൂടിയിരിക്കുന്നത്. കണക്കുകള്‍ പുറത്തുവിട്ടത് കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) ആണ്. ബിപിസിഎല്‍, എയര്‍ ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പന വഴി ധനക്കമ്മി പിടിച്ചു നിര്‍ത്താമെന്ന കണക്കുകൂട്ടല്‍ പാളിയതിന്റെ തെളിവാണിത്. 3.3- 3.4 ശതമാനമായിരുന്നു ലക്ഷ്യമാക്കിയിരുന്ന ധനക്കമ്മി.

Related News