Loading ...

Home cinema

2008 നവംബറിലെ മുംബൈ ഭീകരാക്രമണം വെള്ളിത്തിരയിലേക്ക്

മുംബൈ ഭീകരാക്രമണത്തെ ആസ്പദമാക്കി ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് എ ലയണ്‍ ഹാര്‍ട്ടഡ് ഏഞ്ചല്‍ എന്ന പേരില്‍ മലയാളത്തില്‍ സിനിമ വരുന്നു. മുംബൈയില്‍ ജോലി ചെയ്യുന്ന ഒരു നഴ്സിന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. മലയാളത്തിലെയും ഹിന്ദിയിലെയും വന്‍ താരനിര ആയിരിക്കും ചിത്രത്തില്‍ അഭിനയിക്കുക. ചിത്രം നിര്‍മിക്കുന്നത് പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോസ് മാത്യു, ബാദുഷ, സിബി ചാവറ എന്നിവര്‍ ചേര്‍ന്നാണ്. രാജ്യത്തെ ഭീതിയിലാഴ്ത്തിയ ഭീകരാക്രമണം നടന്നത് 2008 നവംബര്‍ മാസത്തിലായിരുന്നു. 22 വിദേശികളടക്കം 195 ആളുകളാണ് അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നത്.

Related News