Loading ...

Home Business

അമേരിക്കന്‍ ആക്രമണം: രാജ്യാന്തര വിപണിയില്‍ എണ്ണ വില വര്‍ധിച്ചു

തെഹ്റാന്‍: ഇറാഖിലെ അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്‍റെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ എണ്ണ വില വര്‍ധിച്ചു. എണ്ണ വിലയില്‍ നാല് ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അസംസ്കൃത എണ്ണയുടെ വില ബാരലിന് 69.16 ഡോളറായി വര്‍ധിച്ചു. മൂന്നു ശതമാനമാണ് വില ഉയര്‍ന്നത്. കഴിഞ്ഞ സെപ്റ്റ്ബര്‍ 17ന് ശേഷം എണ്ണ വിലയില്‍ രേഖപ്പെടുത്തിയ കൂടിയ വര്‍ധനവാണിത്. അമേരിക്കന്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 62.94 ഡോളറായി. 1.76 ഡോളറിന്‍റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മെയ് ഒന്നിന് ബാരലിന് 63.84 ഡോളറില്‍ എത്തിയിരുന്നു. ലോകത്തിലെ നാലാമത്തെയും ഒായില്‍ ഉല്‍പാദന രാജ്യങ്ങളില്‍ (ഒപെക്) രണ്ടാമത്തെയും വലിയ കയറ്റുമതി രാജ്യമാണ് ഇറാന്‍. ലോകത്തിലെ ഒായില്‍ ശേഖരത്തില്‍ 10 ശതമാനവും പ്രകൃതി വാതക ശേഖരത്തില്‍ 15 ശതമാനവും ഇറാന്‍റെ കൈവശമാണ്.

Related News