Loading ...

Home Business

കാര്‍ വില്‍പ്പന 20 വര്‍ഷത്തെ വലിയ തകര്‍ച്ച കണ്ട 2019

സാമ്പത്തിക  മാന്ദ്യം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ വാഹന വ്യവസായം കഴിഞ്ഞ വര്‍ഷം നേരിട്ടത് കനത്ത തിരിച്ചടി. 20 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായ à´°à´‚à´—à´‚ കഴിഞ്ഞ വര്‍ഷം നേരിട്ടത്. കാര്‍ വില്‍പ്പനയില്‍ മാത്രം 13 ശതമാനം നെഗറ്റീവാണ് വില്‍പ്പനയിലെ വളര്‍ച്ചാ നിരക്കാണ് കഴിഞ്ഞ വര്‍ഷം ഓട്ടോമൊബൈല്‍ രംഗത്ത് ഉണ്ടായതെന്ന് à´ˆ വ്യവസായ മേഖലയിലെ വര്‍ഷാവസാനം പുറത്തുവരുന്ന പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. . à´ˆ നൂറ്റാണ്ടിലെ ആദ്യ രണ്ട് ദശകങ്ങള്‍ പിന്നിടുമ്ബോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ മേഖലകളിലൊന്നായ ഓട്ടോമൊബൈല്‍ à´°à´‚à´—à´‚ റിവേഴ്‌സ് ഗിയറലായതിന്റെ ചിത്രമാണ് തെളിയുന്നത്. 2000 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച കാണിച്ചത് 2010 ലാണ് 32 ശതമാനം വളര്‍ച്ചാനിരക്കാണ് അന്ന് à´ˆ മേഖലയില്‍ ഉണ്ടായത്. എന്നാല്‍ ഓട്ടോമൊബൈല്‍ വ്യവസായം ഇന്ന് വരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് കഴിഞ്ഞ വര്‍ഷം നേരിട്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ഓഗസ്റ്റിലാണ് ഏറ്റവും വലിയ വില്‍പ്പനക്കുറവ് à´ˆ വ്യവസായ മേഖലയിലുണ്ടായത്. 31.57 ശതമാനമാണ് ഓഗസ്റ്റില്‍ വില്‍പ്പനക്കുറവ് നേരിട്ടതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ( എസ് ഐ à´Ž à´Žà´‚) കണക്കുകള്‍ പറയുന്നു. ഓട്ടോമൊബൈല്‍ വ്യവസായ à´°à´‚à´—à´‚ കടന്നുപോയത് ഏറ്റവും കഠിനമായ വര്‍ഷത്തിലൂടെയായിരുന്നു. തൊഴില്‍ നഷ്ടവും വില്‍പ്പനക്കുറവുമെല്ലാം വന്‍തോതില്‍ à´ˆ മേഖലയെ ബാധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കളായ മാരുതി സുസുക്കിക്ക് ചരിത്രത്തിലാദ്യമായി രണ്ട് നിര്‍മ്മാണ യൂണിറ്റുകള്‍ അടിച്ചിടേണ്ട സ്ഥിതിവരെ ഉണ്ടായി. അശോക് ലെയ്‌ലാന്‍ഡ്, ഹീറോ മോട്ടോര്‍ ഗ്രൂപ്പ്, à´Ÿà´¿ വി എസ് എന്നിവരും ഉല്‍പ്പാദനം നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സാമ്പത്തികമാന്ദ്യം രൂക്ഷമായതോടെ 300 കോടി ഡോളറിന്റെ പദ്ധതികള്‍ ഓട്ടോമൊബൈല്‍ കമ്പനികൾ കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ചു. ഓട്ടോമൊബൈല്‍ വ്യവസായം മാത്രമല്ല അനുബന്ധ വ്യവസായങ്ങളെയും ഇത് ബാധിച്ചു. ഇന്‍ഷ്വറന്‍സ് മേഖലയെയും ടയര്‍ നിര്‍മ്മാണ മേഖലയെയും മറ്റ് നിര്‍മ്മാണ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന മേഖലകളിലും കനത്ത തിരച്ചടിയായി വാഹന വില്‍പ്പനക്കുറവ് ബാധിച്ചു. ഇന്ത്യന്‍ മാനുഫാക്ചറിങ് മേഖലയിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണ് ഓട്ടോമൊബൈല്‍ വ്യവസായം. അത് നേരിടുന്ന തകര്‍ച്ച ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥയുടെ സൂചകമാണ്. 35 ദശലക്ഷം പേരാണ് നേരിട്ടും അല്ലാതെയും ഈ വ്യവസായവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. ഇങ്ങനെ ജോലി ചെയ്യുന്നവരില്‍ മൂന്നര ലക്ഷം പേരുടെ തൊഴില്‍ നഷ്ടമായിട്ടുണ്ടെന്നാണ് ഈ രംഗത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാനുഫാക്ചറിങ് രംഗം, ഓട്ടോ സ്പെയര്‍പാര്‍ട്സ്, ഡീലര്‍മാര്‍ എന്നീ മേഖലകളിലാണ് ഈ തൊഴില്‍ നഷ്ടം ഉണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തിനിടയില്‍ മാത്രമാണ് ഇത്രയധികം തൊഴില്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. വാഹന അനുബന്ധ നിര്‍മ്മാണ മേഖലയില്‍ ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ആക്മ ) യെ ഉദ്ധരിച്ച്‌ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.. ഈ മേഖലയിലും വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ആക്മ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.



Related News