Loading ...

Home youth

മാലദ്വീപിലേക്ക് 300 അറബിക് അധ്യാപകര്‍ക്ക് അവസരമൊരുങ്ങുന്നു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിന്റെ മാല ദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ 300 അറബിക് അധ്യാപകര്‍ക്ക് അവിടെ അവസരമൊരുങ്ങുന്നു.
ഇതുമായി ബന്ധപ്പെട്ട്് മാലദ്വീപിലെ അംബാസഡര്‍ മുഖേന മുന്നൂറോളം അറബിക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന് കത്തയച്ചു. കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് നോര്‍ക്കക്ക് കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ നോര്‍ക്കാ റൂട്ട്‌സ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ഇതിന്റെ ഭാഗമായി പത്രപരസ്യം നല്‍കി അറബിക് അധ്യാപകരെ ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്ബാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലും സംഘവും ഔദ്യോഗിക സന്ദര്‍ശനാര്‍ഥം മാലദ്വീപിലേക്ക് പോയത്.ഉന്നത വിദ്യാഭ്യസത്തിനായി മാലദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കലായിരുന്നു പ്രധാന ലക്ഷ്യം ഇതോടൊപ്പം കേരളത്തില്‍ നിന്നുള്ള പ്രാപ്തരായ അധ്യാപകരുടെ സേവനം മാലദ്വീപിന് നല്‍കലും യാത്രാലക്ഷ്യമായിരുന്നു. ഇതിന്റെ ഭാഗമായി മാലദ്വീപിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ഇബ്‌റാഹിം ഹസന്‍, വിദ്യാഭ്യാസ മന്ത്രി ഫാത്വിമ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒപ്പം വിവിധ യൂനിവേഴ്‌സിറ്റികള്‍ സന്ദര്‍ശിച്ച്‌ ബന്ധപ്പെട്ട ചാന്‍സലര്‍മാരുമായും സംസാരിച്ചു.സന്ദര്‍ശനത്തിനിടെ വ്യത്യസ്ത ദ്വീപുകളില്‍ നിന്നുള്ള പ്രതിനിധികളുമായും വിദ്യാര്‍ഥികളുമായും ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു.കേരളത്തിന്റെ പ്രത്യേകതകളും മറ്റിതര രാജ്യങ്ങളെ അപേക്ഷിച്ച്‌ ചെലവുകുറഞ്ഞതാണ് സംസ്ഥാനത്തെ വിദ്യാഭ്യാസമെന്നതും കാര്യകാരണ സഹിതം ബോധ്യപ്പെടുത്തിയിരുന്നു.

Related News