Loading ...

Home cinema

2020 ഗോള്‍ഡന്‍ ഗ്ലോബല്‍ 100 ശതമാനം വെഗണ്‍; പ്രശംസിച്ച്‌ ലിയോനാര്‍ഡോ ഡികാപ്രിയോ

2020 ലെ ഗോള്‍ഡന്‍ ഗ്ലോബ്‌സ് പുരസ്‌ക്കാരത്തിന് വിതരണം ചെയ്യന്ന മുഴുവന്‍ ഭക്ഷണവും സസ്യാതിഷ്ഠിതമാക്കിയതിനെയും, 100 ശതമാനം വെഗണ്‍ ആക്കാന്‍ തീരുമാനിച്ചതിനേയും പ്രശംസിച്ച്‌ ലിയോനാര്‍ഡോ ഡികാപ്രിയോ. പാരിസ്ഥിതിക പ്രശ്ങ്ങളില്‍ നിരന്തരമായി ഇടപെടുന്ന താരമാണ് ലിയോനാര്‍ഡോ ഡികാപ്രിയോ. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ സ്‌റ്റെയ്‌ലിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് ലിയോനാര്‍ഡോ ഡികാപ്രിയോ അഭിനന്ദനങ്ങള്‍ അറയിച്ചത്.77 മത് ഗോള്‍ഡന്‍ ഗ്ലോബ്‌സ് പുരക്കാര പരിപാടി ജനുവരി അഞ്ച് ഞായാറാഴ്ച നടക്കും. പരിസ്ഥിതി സൗഹാര്‍ദ്ദത്തോടെയാണ് പരിപാടി മുഴുവനും ഒരുങ്ങുന്നത്. അതിഥികള്‍ക്ക് വെള്ളം നല്‍കുന്നതിന് പ്ലാസ്റ്റിക് ഒഴുവാക്കി ചില്ലു ഗ്ലാസുകളിലായിരിക്കും. അതുപോലെ പരിപാടിക്കായി ഉപയോഗിക്കുന്ന റെഡ് കാര്‍പ്പെറ്റ് ഈ വര്‍ഷം നടക്കുന്ന മറ്റ് പല പരിപാടികള്‍ക്കായി പുനരുപയോഗിക്കാനാണ് പദ്ധതി.1944 മുതല്‍ ഹോളിവുഡ് പ്രസ് അസോസിയേഷനിലെ 93 അംഗങ്ങള്‍ ചേര്‍ന്നു നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ്. മികച്ച സിനിമകള്‍ക്കും, ടെലിവിഷന്‍ പരിപാടികള്‍ക്കുമാണ് ഗോള്‍ഡന്‍ ഗ്ലോബ്‌സില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്.

Related News