Loading ...

Home Europe

ജര്‍മനിയിലെ തൊഴിലില്ലായ്മ നിരക്കില്‍ വീണ്ടും ഇടിവ്

ബര്‍ലിന്‍: ജര്‍മനിയിലെ മാന്ദ്യ മുന്നറിയിപ്പിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ നരക്കില്‍ വീണ്ടും കുറവ് വന്നതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. തൊഴിലില്ലായ്മാ നിരക്ക് ഡിസംബറില്‍ ചരിത്രപരമായി ഏറ്റവും താഴ്ന്ന നിലയിലായിരുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്ബത്തിക മാന്ദ്യം മൂലം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇത് മെര്‍ക്കല്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.ജോലിയില്‍ നിന്ന് പുറത്തായ തൊഴിലാളികളുടെ എണ്ണം 8,000 ആയി വര്‍ധിച്ചെങ്കിലും തൊഴിലില്ലായ്മാ നിരക്ക് അതിന്‍റെ ദീര്‍ഘകാലത്തെ 5.0 ശതമാനത്തേക്കാള്‍ ഉയര്‍ത്താന്‍ ഇത് പര്യാപ്തമല്ലെന്ന് ജര്‍മന്‍ ഫെഡറല്‍ ലേബര്‍ ഏജന്‍സി കാലാനുസൃതമായി ക്രമീകരിച്ച കണക്കുകളില്‍ പറയുന്നു.
                  തൊഴില്‍ വിപണി തുടര്‍ച്ചയായി ജര്‍മന്‍ ആഭ്യന്തര ഡിമാന്‍ഡിനെപ്പോലും ബാധിച്ചിരുന്ന സാഹചര്യത്തിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. കയറ്റുമതി അധിഷ്ഠിത വ്യാവസായിക മേഖലയ്ക്ക് യുഎസ് നേതൃത്വത്തിലുള്ള വ്യാപാര യുദ്ധങ്ങളുടെ ഫലങ്ങള്‍ എങ്ങനെയായി തീരുമെന്ന് അടുത്ത മാസങ്ങളില്‍ മാത്രമേ അനുഭവപ്പെടുകയുള്ളു.വര്‍ഷാവസാനത്തോടെ തൊഴില്‍ വിപണി വീണ്ടും സ്ഥിരതയാര്‍ന്നതായി വെളിപ്പെട്ടു, പക്ഷേ സാമ്ബദ് വ്യവസ്ഥ ദുര്‍ബലമായതിന്‍റെ സൂചനകളാണ് കാണാന്‍ കഴിയുന്നതെന്ന് മന്ത്രാലയ മേധാവി ഡെറ്റ്ലെഫ് ഷീലെ പറഞ്ഞു.
                   കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒരു ദശകത്തിനിടെ ജര്‍മന്‍ വ്യാവസായിക തൊഴില്‍ മേഖലയിലെ ആദ്യത്തെ ഇടിവ്, പ്രത്യേകിച്ച്‌ കാര്‍ മേഖലയ്ക്ക് അനുപാത നഷ്ടം ശക്തമായ സംഭവിച്ചു.യുഎസ്, ചൈന വ്യാപാര യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങള്‍ പല വ്യവസായങ്ങള്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ à´ˆ വര്‍ഷം തുടക്കത്തില്‍ പ്രാഥമിക കരാര്‍ ഒപ്പുവച്ചാല്‍ ഭാഗികമായി രക്ഷപ്പെടുമെന്ന് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു.പ്രത്യേകിച്ചും കാര്‍ മാര്‍ക്കറ്റുകള്‍ ഡിമാന്‍ഡിനെ നേരിടുന്നതു കൂടാതെ ഇലക്‌ട്രിക്, കണക്റ്റഡ് മൊബിലിറ്റിയിലേക്കുള്ള വിലയേറിയ മാറ്റവുംകൂടിയാണ്.രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 1949 മുതല്‍ 2019 വരെ ശരാശരി 5.54 ശതമാനമായിരുന്നു, 1950 ഏപ്രിലില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 11.50 ശതമാനവും 1966 മാര്‍ച്ചില്‍ റിക്കാര്‍ഡ് താഴ്ന്ന് 0.40 ശതമാനത്തിലും എത്തിയിരുന്നു.

Related News