Loading ...

Home sports

ഐഎസ്‌എല്‍: ജയത്തോടെ എഫ് സി ഗോവ ഒന്നാം സ്ഥാനത്ത്

ഐഎസ്‌എല്ലില്‍ ഇന്നലെ നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ഗോവ മല്‍സരത്തില്‍ എഫ് സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം . മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗോവ വിജയിച്ചത്. ജയത്തോടെ അവര്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്തി. മികച്ച പ്രകടനമാണ് ഗോവ ഇന്നലെ നടത്തിയത്. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ആണ് ഗോളുകള്‍ പിറന്നത്.നോര്‍ത്ത് ഈസ്റ്റ് താരം മിസ്‌ലാവ് കൊമോര്‍സ്‌കിയുടെ ഓണ്‍ ഗോളില്‍ ആണ് ആദ്യ ഗോള്‍ ഗോവ നേടിയത്. അറുപത്തിയെട്ടാം മിനിറ്റില്‍ ആയിരുന്നു ആദ്യ ഗോള്‍ പിന്നീട് 82-ാം മിനിറ്റില്‍ ഗോവയുടെ കോറോ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടി. രണ്ട് ഗോളുകളും നോര്‍ത്ത് ഈസ്റ്റ് മുഖേനയാണ് ഗോ നേടിയത്. ജയത്തോടെ 12 കളികളില്‍ നിന്ന് 24 പോയിന്റ് ആണ് ഗോവയ്ക്കുള്ളത്.

Related News