Loading ...

Home cinema

ബേര്‍ഡ്സ് ഓഫ് പ്രേയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ഡിസി കോമിക്സ് ടീം ബേര്‍ഡ്സ് ഓഫ് പ്രേയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രമാണിത് . ക്രിസ്റ്റീന ഹോഡ്‌സന്‍റെ തിരക്കഥയില്‍ കാതി യാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാര്‍ഗറ്റ് റോബി, മേരി എലിസബത്ത് വിന്‍സ്റ്റഡ്, ജര്‍ണി, റോസി, ക്രിസ് മെസീന, ​​ബാസ്കോ, അലി വോംഗ്, ഇവാന്‍ മക്ഗ്രെഗോര്‍ എന്നിവരാണ് അഭിനയിക്കുന്നത്. മാര്‍ഗറ്റ് റോബി, സ്യൂ ക്രോള്‍, ബ്രയാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഗോഡ് സിറ്റി ക്രൈം ലോര്‍ഡ് ബ്ലാക്ക് മാസ്കില്‍ നിന്ന് കസാന്ദ്ര കയീനെ രക്ഷിക്കാന്‍ ബ്ലാക്ക് കാനറി, ഹണ്ട്രസ്, റെനി മോണ്ടോയ എന്നിവരുമായി ചേര്‍ന്ന് ഹാര്‍ലി ക്വിന്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനമാണ് ചിത്രം പറയുന്നത്. ഹാര്‍ലി ക്വിന്‍ ആയി എത്തുന്നത് മാര്‍ഗറ്റ് റോബിയാണ്. ഡിസി എക്സ്റ്റെന്‍ഡഡ് യൂണിവേഴ്സിലെ (ഡിസിഇയു) എട്ടാമത്തെ ചിത്രമാണിത്. 2016 മെയ് മാസത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്, നവംബര്‍ മാസത്തില്‍ തിരക്കഥയെഴുതാന്‍ ഹോഡ്‌സണെ നിയോഗിച്ചു, യാന്‍ 2018 ഏപ്രിലില്‍ സംവിധാനം ചെയ്യാന്‍ ഒപ്പുവെച്ചു. 2018 ഡിസംബറോടെ ഭൂരിഭാഗം അഭിനേതാക്കളെയും, അണിയറപ്രവര്‍ത്തകരെയും പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 7ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

Related News