Loading ...

Home sports

ഇന്ത്യ-ശ്രീലങ്ക ടി-20; അവസാന പോരാട്ടം ഇന്ന്

ഇന്ത്യ-ശ്രീലങ്ക ടി-20 മത്സര പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്. ആദ്യ കളിയില്‍ മഴ ഇടംകോലിട്ടപ്പോഴും രണ്ടാമത്തെ മത്സരം ഇന്ത്യക്ക് അനുകൂലമായിരുന്നു. അതേസമയം ഇന്ന് നിര്‍ണായകമായ മൂന്നാം പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് പകരം രവീന്ദ്ര ജഡേജ ടീമിലെത്തുമെന്നാണ് സൂചന. ഓള്‍റൗണ്ടറായി ടീമിലെത്തിയെങ്കിലും ആദ്യ മത്സരത്തില്‍ ദുബേക്ക് ഒരു ഓവര്‍ പോലും കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ ഫീല്‍ഡില്‍ സേവ് ചെയ്യുന്ന റണ്‍സുകള്‍ കൂടി പരിഗണിച്ച്‌ ജഡേജ ടീമിലെത്തിയേക്കും. ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാന്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നില്ലെങ്കില്‍ പോലും താരം പുറത്താവാനിടയില്ല. ഇന്ന് വൈകിട്ട് ഏഴു മണിക്ക് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. അതേസമയം പൂനെയിലെ പിച്ചൊരുക്കിയിരിക്കുന്നത് സ്പോര്‍ട്ടിംഗ് വിക്കറ്റ് ആയിട്ടാണെന്ന് ക്യുറേറ്റര്‍ ഇതിനോടകം വ്യക്തമാക്കിയിരുന്നു.

Related News