Loading ...

Home Business

വന്‍കിട വ്യവസായികള്‍ക്കായി ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ്: മുഖ്യമന്ത്രി

കൊച്ചി: വ്യവസായികള്‍ക്കായി ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കുമെന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍. 250 കോടിയില്‍പരം നിക്ഷേപമുള്ളതോ ആയിരം പേര്‍ക്കെങ്കിലും നേരിട്ട് തൊഴില്‍ നല്‍കുന്നതോ ആയ വ്യവസായ പദ്ധതികള്‍ ആരംഭിക്കുന്നവര്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കും. നിലവില്‍ പതിനഞ്ച് ഏകറാണ്  കമ്പനിയുടെ ഉടസ്ഥതയില്‍ തുടരാവുന്ന സ്ഥലം. à´ˆ പരിധിയില്‍ ഇളവ് നല്‍കുന്നതോടെ കൂടുതല്‍ സ്ഥലം കമ്ബനിയുടെ ഉടമസ്ഥതയിലാക്കാന്‍ സാധിക്കും.ഇരുപതിനായിരം ചതുരശ്ര മീറ്ററിന് മുകളില്‍ വിസ്തീര്‍ണമുള്ള ഫാക്ടറി കെട്ടിടത്തിന് ഏകജാലകത്തിലൂടെ പരിസ്ഥിതി അനുമതി നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അസെന്റ് 2020 നിക്ഷേപകസംഗമത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ജിയോളജി വകുപ്പില്‍ നിന്ന് ആനുമതി ലഭിക്കാനുള്‌ല കാലതാമസവും ഏകജാലകമാകുന്നതോടെ നീങ്ങിക്കിട്ടും. വ്യവസായ ശാലകള്‍ക്ക് അകത്ത് തൊഴിലാളികള്‍കക്ക് താമസസൗകര്യം ഏര്‍പ്പെടുത്താനും ഏകജാലകസംവിധാനം വഴി സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ എല്ലാവിധ സാങ്കേതിക അനുമതികളും ഏകജാലകം നടപ്പാകുന്നതോടെ ത്വരിതഗതിയിലാകുമെന്നും മന്ത്രി അറിയിച്ചു.

Related News