Loading ...

Home Business

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇന്ന് നിഫ്റ്റി 12,311.20 എന്ന പുതിയ റെക്കോര്‍ഡില്‍ എത്തുകയും ചെയ്തു. സെന്‍സെക്സ് 147.37 പോയന്റ് ഉയര്‍ന്ന് 41599.72ലും നിഫ്റ്റി 40.60 പോയന്റ് നേട്ടത്തില്‍ 12256.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1389 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1133 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികള്‍ക്ക് മാറ്റമില്ല. ലോഹം, ഐടി, റിയാല്‍റ്റി, വാഹനം, എഫ്‌എംസിജി, അടിസ്ഥാന സൗകര്യവികസനം, ഫാര്‍മ ഓഹരികളാണ് നേട്ടത്തില്‍. ഇന്‍ഫോസിസ്, അള്‍ട്രടെക് സിമെന്റ്, കോള്‍ ഇന്ത്യ, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നേട്ടം ഉണ്ടാക്കി. ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റന്‍, യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Related News