Loading ...

Home cinema

ജെ എന്‍ യു വിവാദം; ദീപിക പദുക്കോണ്‍ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡെല്‍ഹി: ദീപിക പദുക്കോണ്‍ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യ ചിത്രമാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ദീപിക പദുക്കോണിന്റെ ജെഎന്‍യു സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. കഴിഞ്ഞ ദിവസമാണ് ജെഎന്‍യു സമരത്തിന് പിന്തുണ അര്‍പ്പിച്ച്‌ ദീപിക പദുക്കോണ്‍ സമരവേദിയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ടത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അവര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദീപികയ്‌ക്കെതിരെ തുറന്നടിച്ച്‌ രംഗത്തെത്തിയിരുന്നു. ദീപികയ്ക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടെന്നും അവര്‍ ആരോപിച്ചു.കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്‌കില്‍ ഇന്ത്യ പദ്ധതിയുടെ പ്രമോഷണല്‍ വീഡിയോയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പ്രത്യേക കാരണമൊന്നും വിശദീകരിക്കാതെയാണ് സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയം ദീപികയെ വീഡിയോയില്‍ നിന്ന് മാറ്റുന്നതിന് തീരുമാനം എടുത്തതും.
                ആസിഡ് ആക്രമണ ഇരകളെക്കുറിച്ച്‌ സംസാരിക്കുന്ന ഭാഗമായിരുന്നു ദീപികയ്ക്ക് വീഡിയോയില്‍ ഉണ്ടായിരുന്നത്. à´ˆ ഭാഗം 'പരിശോധിക്കുക'യാണെന്നാണ് മന്ത്രാലയം നല്‍കിയിരുന്ന ഔദ്യോഗിക വിശദീകരണം.

Related News