Loading ...

Home Business

മൊത്തവ്യാപാര വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത്​ മൊത്തവ്യാപാര വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നു. ഡിസംബര്‍ മാസത്തില്‍ 2.59 ശതമാനമാണ്​ പണപ്പെരുപ്പ നിരക്ക്​. കഴിഞ്ഞ മാസം 0.58 ശതമാനം മാത്രമായിരുന്നു പണപ്പെരുപ്പം. കേന്ദ്രസര്‍ക്കാറി​​െന്‍റ വാണിജ്യ മന്ത്രാലയമാണ്​ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത്​ വിട്ടത്​. ഭക്ഷ്യവസ്​തുക്കളുടെ വില വര്‍ധിച്ചതാണ്​ പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം. ഭക്ഷ്യവസ്​തുക്കളുടെ വിലയില്‍ 13.24 ശതമാനമാണ്​ വര്‍ധന രേഖപ്പെടുത്തിയത്​. നവംബറില്‍ ഇത്​ 11 ശതമാനം മാത്രമായിരുന്നു. ഉള്ളിക്കാണ്​ വലിയ രീതിയില്‍ വില കയറ്റമുണ്ടായത്​. 455.8 ശതമാനമാണ്​ ഉള്ളിയുടെ പണപ്പെരുപ്പ നിരക്ക്​. രാ​ജ്യ​ത്തെ ചി​ല്ല​റ വി​ല അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം അ​ഞ്ച​ര വ​ര്‍​ഷ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ലെത്തിയിരുന്നു. ഡി​സം​ബ​റി​ല്‍ പ​ണ​പ്പെ​രു​പ്പം 7.35 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണ്​​ ഉ​യ​ര്‍​ന്ന​ത്. പ​​ണ​പ്പെ​രു​പ്പം പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ റി​സ​ര്‍​വ്​ ബാ​ങ്കി​​​െന്‍റ ഭാ​ഗ​ത്തു​നി​ന്നും​ ചി​ല ന​ട​പ​ടി ഉ​ണ്ടാ​യെ​ങ്കി​ലും സ​വാ​ള വി​ല കു​ത്ത​നെ കൂ​ടി​യ​താ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്.

Related News