Loading ...

Home Europe

എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും ഒരു ചാര്‍ജര്‍, ഒരു കേബിള്‍ : ഇലക്‌ട്രോണിക് മാലിന്യം കുറക്കാനൊരുങ്ങി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍

ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും ടാബ്‌ലെറ്റുകള്‍ക്കും മറ്റ് പോര്‍ട്ടബിള്‍ ഉപകരണങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ ഒരു സാധാരണ ചാര്‍ജര്‍
വികസിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ നിയമ നിര്‍മ്മാതാക്കള്‍ ഇലക്‌ട്രോണിക് കമ്പനികളോട് ആവശ്യപ്പെട്ടു.ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പരിസ്ഥിതിയ്ക്ക് വന്‍ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിനൊരു ഫലപ്രദമായ പരിഹാരം വികസിപ്പിക്കുന്നതിന് കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നിയമസഭാ സാമാജികരുടെ ലക്ഷ്യം.
ചാര്‍ജറുകളും മൊബൈല്‍ ഫോണുകളും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിലൂടെ ചാര്‍ജറുകളും കേബിളുകളും തുടര്‍ച്ചയായി വാങ്ങേണ്ടതിന്റെ ആവശ്യകത കുറയും.സാമ്പത്തികമായും ലാഭമുണ്ടാകുമെന്നതിലൂടെ ഉപഭോക്താക്കളെ സഹായിക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ആപ്പിള്‍ അടക്കം പല വന്‍കിട കമ്പനികളും ഈ നീക്കത്തെ എതിര്‍ത്തു രംഗത്തു വന്നിട്ടുണ്ട്.




Related News