Loading ...

Home Business

പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ഇപ്പോള്‍ തന്നെ ലിങ്ക് ചെയ്യാം

ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും അത്യാവിശ്യമായ രണ്ടു കാര്യങ്ങളാണ് ആധാര്‍ കാര്‍ഡുകളും കൂടാതെ പാന്‍ കാര്‍ഡുകളും .കുറച്ചു നാളുകളായി ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കണം എന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ട് .എന്നാല്‍ ഇപ്പോള്‍ ഇതാ ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസ്സാന ദിവസങ്ങളും എത്തുന്നു .അതിനു മുന്‍പ് തന്നെ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ നമ്മള്‍ ബന്ധിപ്പിച്ചിരിക്കണം .എന്നാല്‍ അതിന്നായി ഇവിടെ കുറച്ചു എളുപ്പ വഴികള്‍ നിങ്ങള്‍ക്കായി പറഞ്ഞു തരുന്നു . രണ്ടു തരത്തില്‍ നമുക്ക് ആധാര്‍ കാര്‍ഡുകളും കൂടാതെ പാന്‍ കാര്‍ഡുകളും തമ്മില്‍ ലിങ്ക് ചെയുവാന്‍ സാധിക്കുന്നതാണ് .അതില്‍ ആദ്യത്തേത് നേരെ ലിങ്ക് ആധാര്‍ വെബ് സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് ലിങ്ക് ചെയുവാന്‍ സാധിക്കുന്നതാണ് .രണ്ടാമത്തേത് SMS വഴിയും നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും തമ്മില്‍ ലിങ്ക് ചെയ്യുവാന്‍ സാധിക്കുന്നു .SMS വഴി എളുപ്പ രീതിയില്‍ തന്നെ നിങ്ങള്‍ക്ക് ലിങ്ക് ചെയ്യുവാന്‍ സാധിക്കുന്നതാണ് .ആദ്യം h ttps://www1.incometaxindiaefiling.gov.in/e-FilingGS/Services/LinkAadhaarHome.html ഈ വെബ് സൈറ്റ് സന്ദര്‍ശിക്കുക . ഈ വെബ് സൈറ്റ് ഓപ്പണ്‍ ചെയ്തതിനു ശേഷം അവിടെ നിങ്ങളുടെ പാന്‍ കാര്‍ഡ് നമ്പര്‍ ,ആധാര്‍ കാര്‍ഡ് നമ്ബര്‍ കൂടാതെ ആധാര്‍ കാര്‍ഡുകളില്‍ പേര് എന്നിവ അതാതു കോളങ്ങളില്‍ നല്‍കുക .അതിനു ശേഷം വെരിഫിക്കേഷന്‍ കോഡുകള്‍ നല്‍കി സബ്മിറ്റ് ചെയ്യുക .രണ്ടു തരത്തില്‍ വെരിഫിക്കേഷന്‍ കോഡുകള്‍ ലഭിക്കുന്നതാണ് .ഒന്ന് OTP വഴിയും കൂടാതെ Captcha കോഡുകള്‍ വഴിയും നിങ്ങള്‍ക്ക് വെരിഫികേഷനുകള്‍ നടത്തുവാന്‍ എളുപ്പത്തില്‍ സാധിക്കുന്നതാണ് . സബ്മിറ്റ് നല്‍കിയതിന് ശേഷം നിങ്ങളുടെ ആധാര്‍ ലിങ്ക് സ്റ്റാസ്റ്റസ് അവിടെ തന്നെ നോക്കുവാനും സാധിക്കുന്നതാണ് .അടുത്തതായി SMS വഴിയും ആധാര്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യുവാന്‍ സാധിക്കുന്നതാണ് .അതിന്നായി നിങ്ങള്‍ ചെയ്യേണ്ടത് UIDPAN<SPACE><12 digit Aadhaar><SPACE><10 digit PAN> എന്നിവ ടൈപ്പ് ചെയ്ത 567678അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് അയക്കാവുന്നതാണ് .


Related News