Loading ...

Home Business

രാജ്യാന്തര വിപണിയില്‍ റബര്‍ ലഭ്യത കുറഞ്ഞു; ആഭ്യന്തര വിപണിയില്‍ വില ഉയരുന്നു, പ്രതീക്ഷയോടെ സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍

കോട്ടയം: രാജ്യാന്തര വിപണിയില്‍ റബര്‍ ലഭ്യത കുറഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ റബര്‍ വില ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കിലോഗ്രാമിന് 135 രൂപയാണ് റബര്‍ വില. ഈ സ്ഥിതി തുടര്‍ന്നാല്‍ ഉല്‍പാദന സീസണിന്റെ മധ്യത്തില്‍ റബര്‍ വില 150 രൂപ കടക്കുമെന്നു പ്രതീക്ഷ.പ്രധാന റബര്‍ ഉല്‍പാദക രാജ്യങ്ങളായ ഇന്തോനേഷ്യയിലും തായ്‌ലന്‍ഡിലും റബര്‍ കൃഷിക്ക് രോഗം ബാധിച്ചതാണു രാജ്യാന്തര വിപണിയിലെ ക്ഷാമത്തിനു കാരണം. ഇതു മൂലം റബര്‍ ഉല്‍പാദനത്തില്‍ 15% ഇടിവു വന്നു. ക്ഷാമത്തിന്റെ സൂചന ലഭിച്ചതോടെ വിദേശ രാജ്യങ്ങള്‍ കയറ്റുമതി കുറച്ചു. കൂടാതെ ആഭ്യന്തര വിപണിയില്‍ റബര്‍ സംഭരണവും കുറച്ചു. ഈ സാഹചര്യം ഏതാനും മാസങ്ങള്‍ കൂടി തുടരുമെന്നു കരുതുന്നതായി റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു. കേരളത്തില്‍ റബര്‍ മേഖലയില്‍ ഇപ്പോള്‍ ഉല്‍പാദന കാലമാണ്. സാധാരണയായി ഉല്‍പാദന കാലത്ത് റബര്‍ വില താഴുന്നതാണു പതിവ്. വിപണിയില്‍ റബര്‍ ലഭ്യത വര്‍ധിക്കുന്നതാണു കാരണം. എന്നാല്‍ ഇക്കുറി പതിവു തെറ്റിച്ച്‌ ഉല്‍പാദന കാലത്ത് റബര്‍ വില ഉയരുന്നത് കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വു പകര്‍ന്നു. രണ്ടു മാസം മുന്‍പ് റബര്‍ വില കിലോഗ്രാമിന് 120 രൂപ വരെയായി താഴ്ന്നിരുന്നു. 8 വര്‍ഷമായി കുറഞ്ഞു നില്‍ക്കുന്ന റബര്‍ വില ചുരുങ്ങിയ കാലയളവില്‍ മാത്രമാണ് ഉയര്‍ന്നു നിന്നത്.

Related News