Loading ...

Home sports

ഇ​ന്ത്യ x ആ​സ്​​ട്രേ​ലി​യ ര​ണ്ടാം ഏ​ക​ദി​നം ഇ​ന്ന്​

രാ​ജ്​​കോ​ട്ട്​: വാം​ഖ​ഡെ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ആ​സ്​​ട്രേ​ലി​യ​യോ​ടേ​റ്റ​ 10 വി​ക്ക​റ്റി​​െന്‍റ നാ​ണം​കെ​ട്ട തോ​ല്‍​വി​യി​ല്‍​നി​ന്ന്​ പാ​ഠ​മു​ള്‍​ക്കൊ​ണ്ട്​ വി​രാ​ട്​ കോ​ഹ്​​ലി​യും സം​ഘ​വും ഇ​ന്ന്​ രാ​ജ്കോ​ട്ടി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ പ​ട​ക്കി​റ​ങ്ങും. സ​മീ​പ​കാ​ല​ത്ത്​ നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ തോ​ല്‍​വി കോ​ഹ്​​ലി​ക്കും ര​വി ശാ​സ്​​ത്രി​ക്കും ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ അ​വ​സ​രം ന​ല്‍​കി​യ​താ​ണ്. 15 വ​ര്‍​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ്​​ ഇ​ന്ത്യ ഏ​ക​ദി​ന​ത്തി​ല്‍ 10 വി​ക്ക​റ്റി​ന്​ തോ​ല്‍​ക്കു​ന്ന​ത്. ചെ​റു​മീ​നു​ക​ളാ​യ വി​ന്‍​ഡീ​സ്, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്​ എ​ന്നീ ടീ​മു​ക​ള്‍​ക്കെ​തി​രെ ഭീ​ക​ര​രൂ​പം പൂ​ണ്ട ഇ​ന്ത്യ ത​നി​ക്കൊ​ത്ത എ​തി​രാ​ളി​ക​ള്‍​ക്കെ​തി​രെ വാ​ല്​ മ​ട​ക്കു​ന്നു​വെ​ന്ന വി​മ​ര്‍​ശ​ന​ത്തി​ന്​ ഇ​ന്ന്​ മ​റു​പ​ടി പ​റ​യാ​നാ​ക​ണം. ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഇം​ഗ്ല​ണ്ടി​നോ​ടും ന്യൂ​സി​ല​ന്‍​ഡി​നോ​ടും തോ​റ്റ​ശേ​ഷം ഇ​ന്ത്യ​ക്ക്​ ക​രു​ത്തു​റ്റ എ​തി​രാ​ളി​യെ കി​ട്ടി​യ​ത്​ ഇ​പ്പോ​ഴാ​ണ്. ​ഇ​ന്ത്യ​യു​ടെ ക​രു​ത്തു​റ്റ ബൗ​ളി​ങ്​​നി​ര​യെ നി​ഷ്​​പ്ര​ഭ​മാ​ക്കി​യാ​ണ്​ ഡേ​വി​ഡ്​ വാ​ര്‍​ണ​റും (128*) ആ​രോ​ണ്‍ ഫി​ഞ്ചും (110*) സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക്​ വ​ന്‍ വി​ജ​യം സ​മ്മാ​നി​ച്ച​ത്.

Related News