Loading ...

Home sports

കിരീടം നേടി സാനിയയുടെ തിരിച്ചു വരവ്​

ഹൊബാര്‍ട്ട്​: കിരീടം നേടി ​ടെന്നീസ്​ കോര്‍ട്ടിലേക്ക്​ ഇന്ത്യയുടെ സാനിയ മിര്‍സയുടെ ഗംഭീര തിരിച്ച്‌​ വരവ്​. ഹോബര്‍ട്ട്​ ഇന്‍റര്‍നാഷണല്‍ ടൂര്‍ണമ​െന്‍റിന്‍െറ ഡബിള്‍സ്​ ഫൈനലില്‍ സാനിയ മിര്‍സ-നദിയ കിച്നോക്ക്​ സഖ്യം കിരീടം നേടി. 6-4, 6-4 എന്ന സ്​കോറിനാണ്​ സാനിയയും ഉക്രൈന്‍ താരവും തമ്മിലുള്ള സഖ്യം കിരീടം നേടിയത്​. ചൈ​ന​യു​ടെ ര​ണ്ടാം സീ​ഡ്​ താ​ര​ങ്ങ​ളാ​യ ഷു​വാ​യ്​ പെ​ങ്​-​ഷു​വാ​യ്​ സാ​ങ് ജോ​ഡി​യെയാ​ണ്​ ക​ലാ​ശ​ക്ക​ളി​യി​ല്‍ സാനിയ സഖ്യം തകര്‍ത്ത്​ വിട്ടത്​. സെ​മി​യി​ല്‍ സ്​​ലൊ​വീ​നി​യ​ന്‍-​ചെ​ക്ക്​ ജോ​ഡി​യാ​യ ട​മാ​ര സി​ദാ​ന്‍​സെ​കി​നെ​യും മ​രി​യ ബൗ​സ്​​കോ​വ​യെ​യും നേ​രി​ട്ടു​ള്ള ​െസ​റ്റു​ക​ള്‍​ക്ക്​ തോ​ല്‍​പി​ച്ചാ​യിരുന്നു സാനിയ-കിച്​നോക്ക്​  സഖ്യത്തിന്റെ ​ മു​ന്നേ​റ്റം.

Related News