Loading ...

Home Europe

യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്​ ഇനി ചെലവേറും

മ​സ്​​ക​ത്ത്​: യൂ​റോ​പ്യ​ന്‍ രാ​ഷ്​​ട്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നു​ള്ള ഷെ​ങ്ക​ണ്‍ വി​സ​യു​ടെ (ഷോ​ര്‍​ട്ട്​ സ്​​റ്റേ വി​സ) നി​ര​ക്ക്​ വ​ര്‍​ധി​ക്കു​ന്നു.ഫെ​ബ്രു​വ​രി ര​ണ്ട്​ മു​ത​ലാ​ണ്​ നി​ര​ക്ക്​ വ​ര്‍​ധി​ക്കു​ക​യെ​ന്ന്​ വി​സ അ​പേ​ക്ഷ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന വി.​എ​ഫ്.​എ​ക്​​സ്​ ഗ്ലോ​ബ​ല്‍ അ​റി​യി​ച്ചു.മു​തി​ര്‍​ന്ന​വ​രു​ടെ വി​സ നി​ര​ക്ക്​ 60​ യൂ​റോ​യി​ല്‍​നി​ന്ന്​ (ശ​രാ​ശ​രി 25 റി​യാ​ല്‍) 80 യൂ​റോ​യാ​യാ​ണ്​ (34 റി​യാ​ല്‍) ഉ​യ​രു​ക. ആ​റ്​ മു​ത​ല്‍ 12 വ​യ​സ്സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​സ നി​ര​ക്ക്​ 40 യൂ​റോ​യാ​യി (17 റി​യാ​ല്‍) ഉ​യ​രും. ആ​റ്​ വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​സ​ക്ക്​ ഫീ​സ്​ അ​ട​ക്കേ​ണ്ട​തി​ല്ല. ഷെ​ങ്ക​ണ്‍ ക​രാ​ര്‍ ഒ​പ്പി​ട്ട 26 രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഇൗ ​ഒ​രൊ​റ്റ വി​സ മ​തി​യാ​കും. ജ​ര്‍​മ​നി, ഫ്രാ​ന്‍​സ്, ഡെ​ന്‍​മാ​ര്‍​ക്ക്, നെ​ത​ര്‍​ല​ന്‍​ഡ്​​സ്​, നോ​ര്‍​വേ, പോ​ള​ണ്ട്, സ്​​പെ​യി​ന്‍, സ്വീ​ഡ​ന്‍, സ്വി​റ്റ്​​സ​ര്‍​ല​ന്‍​ഡ്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ്​ ഷെ​ങ്ക​ണ്‍ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ വ​രു​ക. 26 രാ​ജ്യ​ങ്ങ​ളി​ല്‍ ഏ​തി​നും വി​സ അ​നു​വ​ദി​ക്കാ​ന്‍ സാ​ധി​ക്കും. വ​ന്നി​റ​ങ്ങു​ന്ന രാ​ജ്യ​ത്തു​നി​ന്നു ത​ന്നെ തി​രി​കെ പോ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​മി​ല്ല. നി​ല​വി​ല്‍ 104 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക്​ ഷെ​ങ്ക​ണ്‍ മേ​ഖ​ല സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന്​ വി​സ ആ​വ​ശ്യ​മാ​ണ്. ഇൗ ​രാ​ജ്യ​ങ്ങ​ള്‍​ക്കെ​ല്ലാം വി​സ നി​ര​ക്ക്​ വ​ര്‍​ധ​ന ബാ​ധ​ക​വു​മാ​ണ്.

Related News