Loading ...

Home sports

ഹോക്കി പ്രോ ലീഗ്; രണ്ടാം മത്സരത്തിലും നെതര്‍ലന്‍ഡ്‌സിനെ തറപറ്റിച്ച്‌ ഇന്ത്യയുടെ തേരോട്ടം

ഭുവനേശ്വര്‍: ഹോക്കി പ്രോ ലീഗിലെ രണ്ടാം മത്സരത്തിലും വമ്ബന്മാരായ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് വിജയം. 3-3 എന്ന സ്‌കോറില്‍ സമനിലയിലായ മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് ഇന്ത്യ ജയം ഉറപ്പിച്ചത്. ജയത്തോടെ ഇന്ത്യയ്ക്ക് രണ്ട് പോയന്റും ലഭിച്ചു. സ്‌കോര്‍ സമനിലയിലായതിനാല്‍ നെതര്‍ലന്‍ഡ്‌സിന് ഒരു പോയന്റും ലഭിക്കും. ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ഇന്ത്യ 5-2 എന്ന സ്‌കോറിന് തകര്‍ത്തിരുന്നു. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യ രണ്ടാം മത്സരത്തില്‍ തിരിച്ചെത്തിയത്. ആദ്യ പകുതിയില്‍ 3-1ന് നെതര്‍ലഡ്‌സ് മുന്നിലെത്തിയിരുന്നു. എന്നാല്‍ അവസാന മിനിറ്റുകളില്‍ സമ്മര്‍ദ്ദമുയര്‍ത്തിയ ഇന്ത്യ സമനില നേടി. വീര്‍ദെന്‍ വാന്‍ഡെര്‍ മിങ്ക്(24), ജെറിയോന്‍ ഹെര്‍ട്‌സ്ബര്‍ഗര്‍(26), കെല്ലര്‍മാന്‍(27) എന്നവരുടെ ഗോളില്‍ ആദ്യ പകുതിയില്‍ തന്നെ നെതര്‍ലന്‍ഡ്‌സ് ലീഡെടുക്കുകയായിരുന്നു. മത്സരത്തിന്റെ 25-ാം മിനിറ്റില്‍ ലളിത് ഉപാധ്യായയിലൂടെയാണ് ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. മന്‍ദീപ് സിങ്(51), രൂപീന്ദര്‍ സിങ്(55) എന്നിവര്‍ ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തു. പരിശീലകന്‍ ഗ്രഹാം റെയ്ഡിന്റെ തന്ത്രങ്ങള്‍ അതേപടി കളിക്കളത്തില്‍ നടപ്പാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഉന്നത നിലവാരമുള്ള പ്രകടനമാണ് ഇന്ത്യ ലോക മൂന്നാംനമ്ബര്‍ ടീമിനെതിരെ പുറത്തെടുത്തത്.

Related News