Loading ...

Home sports

മെസ്സിയുടെ വെടിക്കെട്ട്, ബാഴ്സലോണക്ക് മിന്നും ജയം

ലാ ലീഗയില്‍ ബാഴ്സക്ക് തകര്‍പ്പന്‍ ജയം. എകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ ഗ്രനാഡയെ പരാജയപ്പെടുത്തിയത്. പത്തുപേരുമായി മുപ്പത് മിനുട്ടോളം കളിച്ച ഗ്രനാഡക്കെതിരെ ബാഴ്സയുടെ ഗോള്‍ നേടിയത് അര്‍ജന്റീനിയന്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയാണ്. രണ്ടാം പകുതിയില്‍ 69 ആം മിനുട്ടിലായിരുന്നു കളിയെ‌മാറ്റി മറിച്ച ഗ്രനഡയുടെ സ്പാനിഷ് താരം ജെര്‍മെയ്ന്‍ സാഞ്ചെസ് ചുവപ്പ് കണ്ട് പുറത്ത് പോയത്. 76 ആം മിനുട്ടില്‍ ബാഴ്സലോണക്ക് വേണ്ടി മെസ്സി വിജയ ഗോള്‍ നേടി. നിലവില്‍ ലാ ലീഗ പോയന്റ് നിലയില്‍ ഒന്നാമതാണ് ബാഴ്സലോണ.

Related News