Loading ...

Home sports

ര​ഞ്ജി​യി​ല്‍ കേ​ര​ള​ത്തി​ന് ദ​യ​നീ​യ തോ​ല്‍​വി

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ല്‍ രാ​ജ​സ്ഥാ​നെ​തി​രേ കേ​ര​ള​ത്തി​ന് ദ​യ​നീ​യ തോ​ല്‍​വി. ഇ​ന്നിം​ഗ്സി​നും 96 റ​ണ്‍​സി​നു​മാ​ണ് കേ​ര​ളം തോ​റ്റ​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ സാ​ധ്യ​ത അ​സ്ത​മി​ച്ചു.ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ 178 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ ലീ​ഡ് നേ​ടി​യ രാ​ജ​സ്ഥാ​ന്‍ ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ കേ​ര​ള​ത്തെ 82 റ​ണ്‍​സി​ന് ഓ​ള്‍​ഒൗ​ട്ടാ​ക്കി. കേ​ര​ള​ത്തി​ന്‍റെ രോ​ഹ​ന്‍ എ​സ്. കു​ന്നു​മ്മ​ല്‍ പ​രി​ക്ക് മൂ​ലം ബാ​റ്റിം​ഗി​നെ​ത്തി​യി​ല്ല. ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ശു​ഭം ശ​ര്‍​മ​യാ​ണ് കേ​ര​ള​ത്തെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ത​ക​ര്‍​ത്ത​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ശ​ര്‍​മ മ​ത്സ​ര​ത്തി​ല്‍ 11 വി​ക്ക​റ്റു​ക​ള്‍ കൊ​യ്ത് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചാ​യി. നാ​ല് ബാ​റ്റ്സ്മാ​ന്‍​മാ​രാ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന​ത്. 18 റ​ണ്‍​സ് നേ​ടി​യ സ​ച്ചി​ന്‍ ബേ​ബി​യാ​ണ് ടോ​പ്പ് സ്കോ​റ​ര്‍. ര​ണ്ടി​ന്നിം​ഗ്സി​ലു​മാ​യി 75 ഓ​വ​ര്‍ മാ​ത്ര​മാ​ണ് കേ​ര​ളം ബാ​റ്റ് ചെ​യ്ത​ത്. മ​ത്സ​രം ര​ണ്ടാം ദി​വ​സം പ​കു​തി​യോ​ടെ അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു.
                നേ​ര​ത്തെ രാ​ജ​സ്ഥാ​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 268 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചി​രു​ന്നു. യാ​ഷ് കോ​താ​രി (92), രാ​ജേ​ഷ് ബി​ഷ്ണോ​യി (67) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​ക​ളാ​ണ് രാ​ജ​സ്ഥാ​ന് മി​ക​ച്ച സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. 36 റ​ണ്‍​സു​മാ​യി അ​ര്‍​ജി​ത് ഗു​പ്ത പു​റ​ത്താ​കാ​തെ നി​ന്നു. കേ​ര​ള​ത്തി​ന് വേ​ണ്ടി ജ​ല​ജ് സ​ക്സേ​ന ഏ​ഴ് വി​ക്ക​റ്റ് വീ​ഴ്ത്തി.

Related News