Loading ...

Home sports

അണ്ടര്‍ 19 ലോകകപ്പ്​: ജപ്പാന്‍ തവിടുപൊടി; ഇന്ത്യ ക്വാര്‍ട്ടറില്‍

ബ്ലൂം​ഫൊ​ണ്ട​യ്​​ന്‍: അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്ക്​ വമ്പൻ ജ​യം. അ​ര​ങ്ങേ​റ്റ​ക്കാ​രാ​യ ജ​പ്പാ​നെ ത​ക​ര്‍​ത്ത്​​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യ​വും നേ​ടി​യ ഇ​ന്ത്യ ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക​യെ 90 റ​ണ്‍​സി​ന്​ തോ​ല്‍​പി​ച്ച ഇ​ന്ത്യ ജ​പ്പാ​നെ 45.1 ഓ​വ​ര്‍ ബാ​ക്കി നി​ല്‍​ക്കെ പ​ത്ത്​ വി​ക്ക​റ്റി​നാ​ണ്​ ത​ക​ര്‍​ത്ത​ത്. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത ജ​പ്പാ​നീ​സ്​ ബാ​റ്റ്​​സ്​​മാ​ന്‍​മാ​ര്‍​ക്ക് 22.5 ഓ​വ​റി​ല്‍ 41 റ​ണ്‍​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. അ​ഞ്ചു​ പേ​ര്‍ പൂ​ജ്യ​ത്തി​ന്​ പു​റ​ത്താ​യ​പ്പോ​ള്‍ ഒ​രാ​ള്‍​പോ​ലും ര​ണ്ട​ക്കം ക​ണ്ടി​ല്ല. ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍​മാ​ര്‍ ദാ​ന​മാ​യി ന​ല്‍​കി​യ 19 റ​ണ്‍​സാ​ണ്​ ടോ​പ്​ സ്​​കോ​ര്‍. എ​ട്ട്​ ഓ​വ​റി​ല്‍ അ​ഞ്ച്​ റ​ണ്‍​സ്​ മാ​ത്രം വ​ഴ​ങ്ങി​യ ര​വി ബി​ഷ്​​ണോ​യി നാ​ല്​ വി​ക്ക​റ്റ്​ നേ​ടി​യ​പ്പോ​ള്‍ കാ​ര്‍​ത്തി​ക്​ ത്യാ​ഗി ആ​റ്​ ഓ​വ​റി​ല്‍ പ​ത്ത്​ റ​ണ്‍​സി​ന്​ മൂ​ന്നു പേ​രെ പു​റ​ത്താ​ക്കി. ല​ക്ഷ്യ​മാ​യ 42 റ​ണ്‍​സ്​ ഇ​ന്ത്യ​ന്‍ ഓ​പ​ണ​ര്‍​മാ​രാ​യ യാ​ശ്വ​സ്​​വി ​ജെ​യ്​​സാ​ള്‍ (29), കു​മാ​ര്‍ കു​ഷാ​ര (13) എ​ന്നി​വ​ര്‍ 4.5 ഓ​വ​റി​ല്‍ മ​റി​ക​ട​ന്നു. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ​യാ​ണ്​ അ​ടു​ത്ത മ​ത്സ​രം. തന്‍വീര്‍ സാംഗ: ഓസീസി​​െന്‍റ
ഇന്ത്യന്‍ വജ്രായുധം



Related News