Loading ...

Home youth

സി.ഡിറ്റില്‍ താല്കാലിക നിയമനം

സംസ്ഥാന സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്‌മെന്റ സര്‍വീസ് പ്രോജക്ടില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളില്‍ താല്കാലിക നിയമനം നടത്തുന്നു. നിയമനത്തിനുളള ടെസ്റ്റ്/ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ www.careers.cdit.org യില്‍ രജിസ്റ്റര്‍ ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്നതിനുളള രേഖ എന്നിവ സഹിതം 28ന് രാവിലെ 9.30ന് അതത് പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് www.cdit.org. അവസാന തീയതി ജനുവരി 25.

Related News